വാഷിങ്ടണ്‍: കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ യുഎസ് ഇതിനെതിരെ വാക്സിന് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു. സിയാറ്റിനിലെ റിസര്‍ച് ഇന്സ്റ്റിറ്റ്യൂട്ടിലായായി മനുഷ്യര്‍ക്കാണ് വാക്സിനേഷന് നല്കി പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.
ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തില്‍ പ്രാഥമിക ഘട്ടത്തില്‍ 45 വോളണ്ടിയര്‍മാര്‍ക്കാണ് വാക്സിനേഷന് ആദ്യം കുത്തിവെയ്ക്കുക. ഇത് നിരീക്ഷിച്ചാകും പഠനം നടത്തുക.
ഒരു ഐടി കമ്പനിയിലെ ഓപ്പറേഷന് മാനേജരിലാണ് ആദ്യമായി പരീക്ഷണം നടത്തിയത്. നിരീക്ഷണ റൂമില്‍ ഇന്ജക്ഷനിലൂടയാണ് വാക്സിന് നല്‍കിയത്. ഒരു മാസത്തില്‍ രണ്ട് ഡോസാണ് ഇവര്‍ക്ക് നല്‍കുക. ഇത്തരമൊരു അടിയന്തിര സാഹചര്യത്തില്‍ എല്ലാവരും തങ്ങളേക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ഗവേഷണസംഘം അറിയിച്ചു.
അതേസമയം പരീക്ഷണം വിജയിക്കുകയാണെങ്കില്‍ യഥാര്‍ത്ഥ മരുന്ന് വികസിപ്പിച്ചെടുക്കാന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ സമയം ആവശ്യമായി വരുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. അമേരിക്ക കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ കോവിഡ് 19നെതിരെ വാക്സിനുകള്‍ കണ്ടുപിടിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 7000 കഴിഞ്ഞു. ഒരു ലക്ഷത്തില്‍ എണ്‍പതിനായിരത്തില്‍ അധികം പേര് ചികിത്സയിലാണ്.
എന്നാല്‍ വൈറസ് ബാധയ്ക്ക് തുടക്കം കുറിച്ച ചൈനയില്‍ കോറോണ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയില്‍ തിങ്കളാഴ്ച മാത്രം 237 പേരാണ് മരിച്ചത്. ജര്‍മ്മനി ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ വീടിന് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: