കുമളി: ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ഹെലി ടാക്സി സര്‍വ്വീസ് ആരംഭിച്ചു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പു ആരംഭിക്കേണ്ട സര്‍വ്വീസ് സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ന് 10.30 ഓടെയാണ് കുമളി ഒട്ടകതല മേട്ടില്‍ സജ്ജീകരിച്ച ഹെലിപാടില്‍ സ്വകാര്യ വ്യക്തിയുടെ ഹെലികോപ്റ്റര്‍ പറന്നിറങ്ങിയത്.
തേക്കടി-കൊച്ചിയാണ് ടാക്സി സര്‍വ്വീസ്. സ്വദേശികള്‍ക്കായി ഇന്നലെ പരിസര പ്രദേശത്ത് റോന്ത് ചുറ്റി. ഒരാള്‍ക്ക് 3500 രൂപയാണ് ഈടാക്കിയത്. കോറോണ വൈറസ് പശ്ചാത്തലത്തില്‍ ദിവസേന സര്‍വ്വീസ് പിന്നീട് ആലോചിക്കും. മുമ്പ് ഹെലി ടാക്സി സര്‍വ്വീസ് സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: