ബാഗ്ദാദ്: ചൈനയില്‍ കോവിഡ് 19 വ്യാപനത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ മുസ്ലിം പണ്ഡിതനും കുടുംബത്തിനും വൈറസ് ബാധയേറ്റ് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. ഇറാഖി ഇസ്ലാം മത പണ്ഡിതനായ അയത്തുള്ള ഹാദി അല്‍- മൊദറാസ്സീയും കുടുംബവുമാണ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധ ആരംഭിച്ചത് ചൈനയില്‍ നിന്നാണ്. ഇത് അള്ളാഹുവിന്റെ പദ്ധതിയാണ്. ലോകത്തിലെ ജനസംഖ്യയിലെ എഴിലൊന്നുള്ള് അവിടെ 20 ലക്ഷത്തോളം മുസ്ലിങ്ങളെ ഇവിടെ പീഡിപ്പിക്കുകയാണ്. അതിന് പകരമായി അള്ളാഹു 40 ലക്ഷം ആളുകളുടെ ജീവിതത്തിലേക്ക് രോഗം നല്‍കിയതാണെന്നാണ് മൊദറാസ്സീ പ്രസ്താവന നടത്തിയത്. മുസ്ലിം സമുദായത്തിന്റെ ശിരോവസ്ത്രത്തെ ചൈനക്കാര്‍ പരിഹസിച്ചു. അവര്‍ കളിയാക്കിയ ശിരോവസ്ത്രങ്ങള്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ അവര്‍ക്ക് തന്നെ ധരിക്കേണ്ടി വന്നെന്നും ഇറാഖി പണ്ഡിതന് അറിയിച്ചിരുന്നു.
എന്നാല്‍ മൊദറാസ്സിക്കും കുടുംബത്തിനും കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലാണെന്ന് ഇദ്ദേഹത്തിന്റെ മരുമകനാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കൂടാതെ ഇറാഖിലെ മറ്റൊരു ഷി. അല്‍ മൊദറാസ്സിയും ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇറാഖില്‍ ഇതുവരെ 54 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈന, ഇറാന്, ജപ്പാന്, സൗത്ത് കൊറിയ, തായ്ലാന്ഡ്, സിങ്കപ്പൂര്‍, ഇറ്റലി, ബഹ്റിന്, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കാണ് ഇറാഖ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: