ചെന്നൈ: ചിരഞ്ജീവിക്കൊപ്പം 16 വര്‍ഷത്തിനു ശേഷം നടി തൃഷ ഒന്നിക്കുന്ന എന്ന വാര്‍ത്തകളില്‍ ആവേശത്തിലായിരുന്നു ആരാധകര്‍. തെലുങ്ക് ചിത്രം ആചാര്യയിലൂടെയാണ് ഇരുവരും ഒന്നിക്കാന്‍ തയാറായത്. എന്നാല്‍, ചിത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും മുന്‍പ് ചിത്രത്തില്‍ നിന്നു താന്‍ പിന്മാറുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് തൃഷ.
ചിത്രത്തിന്റെ അണിയറക്കാര്‍ മുന്‍പ് അറിയിച്ചതു പോലെയല്ല കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നാണ് തൃഷയുടെ ആരോപണം. സര്‍ഗപരമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചിരഞ്ജീവി ചിത്രത്തില്‍ നിന്നു താന്‍ പിന്മാറുന്നു എന്നായിരുന്നു ട്വീറ്റ്. ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് ആശംസകര്‍ നേരുകയും ഉടന്‍ തന്നെ മറ്റൊരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുമെന്ന് ആരാധകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട് തൃഷ. 2006ല്‍ എ.ആര്. മുരുകദോസ് സംവിധാനം ചെയ്ത സ്റ്റാലിന് എന്ന ചിത്രത്തിലാണ് ചിരഞ്ജീവിക്കൊപ്പം തൃഷ അവസാനമായി നായിക ആയി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: