കൊച്ചി: കൊറോണ ഭീതി പരന്ന സാഹചര്യത്തില്‍ പൊതുനിരത്തുകളിലും ബസ്സുകളും കടകളും റെയില്‍വേ സ്റ്റേഷനുകളും വിജനമായി. ആളുകള്‍ വീട് വിട്ട് പുറത്ത് ഇറങ്ങുന്നില്ല. സ്കൂള്‍, കോളേജ് അവധിയായതും യാത്രക്കാരുടെയെണ്ണം കുറയാന്‍ കാരണമായി. സ്വകാര്യബസ്സുകള്‍ 60 ശതമാനത്തിലേറെ നഷ്ടത്തിലാണ് സര്‍വ്വീസ് നടത്തുന്നത്.
കെഎസ്ആര്‍ടിസി എറണാകുളം സോണലിന് 25 മുതല്‍ 30 ലക്ഷം വരെ കുറവുണ്ടായിട്ടുണ്ട്. എറണാകുളം ഡിപ്പോയ്ക്ക് മാത്രം മൂന്ന് മുതല്‍ മൂന്നര ലക്ഷം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. യാത്രക്കാരില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന ബസ്സുകള്‍ പലതും റദ്ദാക്കി. പുതിയ ബുക്കിങ്ങുകല് ലഭിക്കുന്നില്ലെന്നും ഉണ്ടായിരുന്ന ബുക്കിങ്ങുകള്‍ കാന്‍സല്‍ ചെയ്തുവെന്ന് ഡിടിഓ താജുദ്ദീന് പറഞ്ഞു. ബെംഗളൂരൂ, മൂകാംബിക, മംഗളൂരൂ എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഹൈറേഞ്ച് മേഖലയിലേയ്ക്കും യാത്രക്കാരില്ല.
കൊറോണയെ ചെറുക്കാന്‍ എല്ലാ ബസ്സികളിലേയും കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാസ്ക്കുകളും സിനിറ്ററൈസറുകളും കൈമാറിയിട്ടുണ്ട്. യാത്രക്കാരില്ലാത്തതിനാല്‍ ഇപ്പോള്‍ മണിക്കൂറില്‍ ഒരു ബസ് മാത്രമാണ് പുറപ്പെടുന്നത്. കൊറോണ പശ്ചാത്തലത്തിലും എല്ലാ ജീവനക്കാരും ജോലിക്കെത്തുന്നുണ്ടെന്നും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടില്ലെന്നും താജുദ്ദീന് പറഞ്ഞു. യാത്രക്കാരുടെയെണ്ണത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
സ്വകാര്യ ബസ് മേഖലയില്‍ പ്രതിദിനം ഒരു ബസ്സിന് 3000 രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ട്. ബസ്സ് ജീവനക്കാര്‍ക്കുള്ള കൂലിയും ഡീസല്‍ ചാര്‍ജ്ജും കഴിഞ്ഞാല്‍ പിന്നെയൊന്നും കിട്ടുന്നില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പ് പറഞ്ഞു. നഗരത്തില്‍ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നുണ്ടെങ്കിലും 10ല്‍ താഴെ യാത്രക്കാരാണുള്ളത്. ഗ്രാമപ്രദേശത്തേയ്ക്കുള്ള സ്വകാര്യ ബസ് സര്‍വീസും അവസാനിപ്പിച്ചു.
ഹോട്ടല്‍, ബേക്കറി, സ്റ്റേഷനറി കടകള്‍, വസ്ത്രശാലകള്‍ തുടങ്ങിയ കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ള കടകളില്‍പോലും ജനത്തിരക്കില്ല. കൊറോണയും പക്ഷിപ്പനിയും ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നും ഹോട്ടലുകളിലെ വിറ്റുവരവില്‍ ജോലിക്കാര്‍ക്ക് കൂലി കൊടുക്കാനും സാധനങ്ങള്‍ വാങ്ങുന്നതിനും പോലും തികയുന്നില്ലെന്നും ഹോട്ടല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മൊയ്ദീന്‍കുട്ടി ഹാജി പറഞ്ഞു.
ട്രെയിനിലും മെട്രോയിലും യാത്രക്കാര്‍ ക്രമാതീതമായി കുറഞ്ഞു. ട്രെയിനിലെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തു. യാത്രക്കാരുടെയെണ്ണവും വിനോദ സഞ്ചാരികളുടെണ്ണവും കുറഞ്ഞതോടെ ഓട്ടോ ടാക്സിക്കാര്‍ക്കും ഓട്ടം കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: