ബെംഗളൂരു: കര്‍ണാടകയില്‍ എത്തി അതിക്രമം കാട്ടിയ മധ്യപ്രദേശ് മന്ത്രിമാരെ പോലീസ് തല്ലി ഒാടിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജിവെച്ച എംഎല്‍എമാരെ ഭീഷണിപ്പെടുത്താനാണ് മന്ത്രിമാര്‍ കര്‍ണാടകയില്‍ എത്തിയത്. എംഎല്‍എമാര്‍ താമസിച്ച ഹോട്ടലിന്റെ മുന്നില്‍ വെച്ച് മന്ത്രിമാര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റതോടെയാണ് മന്ത്രിമാരെ തല്ലിഓടിച്ചത്.
ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജിവെച്ച ആറു മന്ത്രിമാരടക്കം 19 എം.എല്‍.എമാരാണ് ബെംഗളൂരു ദേവനഹള്ളിയിലെ റിസോര്‍ട്ടില്‍ കഴിയുന്നത്. ഇവരെ കാണാനെത്തിയ കോണ്‍ഗ്രസ് മന്ത്രിമാരായ ജിതു പട്വാരി, ലഗന്‍ സിങ് എന്നിവരാണ് പോലീസിനെ അക്രമിച്ചത്. മന്ത്രിമാരെ കാണാല്‍ താല്പര്യമില്ലെന്ന് റിസോട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ പോലീസിനെ അറിയിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ഗുണ്ടളില് നിന്നും തങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലെടുത്ത മന്ത്രിമാരെ പിന്നീട് വിട്ടയച്ചു. റിസോര്‍ട്ടില്‍ കഴിയുന്ന മധ്യപ്രദേശ് എം.എല്‍.എമാര്‍ പൊലീസ് സംരക്ഷണം തേടി കഴിഞ്ഞ ദിവസം കര്‍ണാടക ഡി.ജി.പിക്ക് കത്തു നല്‍കിയിരുന്നു. മാര്‍ച്ച് 16ന് സഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെയാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ ഗുണ്ടായിസം. 15 മാസം പ്രായമായ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും ബജറ്റ് സമ്മേളനം തുടങ്ങുന്ന 16ന് വിശ്വാസവോട്ടിന് ഗവര്‍ണറോട് അഭ്യര്‍ഥിക്കുമെന്നും ബി.ജെ.പി ചീഫ് വിപ്പ് നരോത്തം മിശ്ര വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: