ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യ മന്ത്രി നദീന്‍ ഡോറിസും. 62 വയസുള്ള നദീന്‍ വീട്ടില്‍ ഐസൊലേഷനില്‍ ചികില്‍സയിലാണിപ്പോള്‍
പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുമായി കഴിഞ്ഞദിവസങ്ങളില്‍ അടുത്തിടപഴകിയ മന്ത്രിയില്‍നിന്നും രോഗം മറ്റുള്ളവരിലേക്കും പകര്‍ന്നിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് ബ്രിട്ടന്.
രോഗം സ്ഥരീകരിച്ച നദീന്‍ ഡോറിസ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ നൂറുകണക്കിനാളുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റിസപ്ഷനിലും പങ്കെടുത്തു. . വെസ്റ്റ്മിനിസ്റ്ററിനു പുറത്തും ഇവര്‍ കഴിഞ്ഞദിവസം വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
നദീനുയുമായി അടുത്തിടപഴകിയ എംപിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയെല്ലാം കണ്ടെത്തി കര്‍ശന നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. എംപിമാരില്‍ ചിലര്‍ സ്വമേധയാ 14 ദിവസത്തേക്ക് ഏകാന്തവാസം പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് പ്രഫഷണല്‍ നഴ്സായിരുന്ന നദീന്‍ ഡോറിസ് കൊറോണയെ നിയന്ത്രിക്കുന്തിനുള്ള യജ്ഞത്തില്‍ സജീവമായി പങ്കെടുത്തു വരുന്നതിനിടെയാണ് രോഗബാധിതയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: