ചെന്നൈ: ദേശീയ പട്ടിക ജാതി കമ്മീഷന് വൈസ് ചെയര്‍മാനായിരുന്ന അഡ്വ. എല്‍. മുരുകന് തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ തമിഴക രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ മാറ്റിയെഴുതപ്പെടുന്നത്.
2017 മുതല്‍ ദേശീയ പട്ടിക ജാതി കമ്മീഷന് വൈസ് ചെയര്‍മാനാണ് എല്‍. മുരുകന്. 2011ല്‍ നാമക്കല്‍ ജില്ലയിലെ രാശിപുരം മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. 43 വയസുകാരനായ മുരുകന് അഭിഭാഷകവൃദ്ധിയില് 15 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ എന്ന നിലയില്‍ വലിയ മുന്നേറ്റമാണ് ബിജെപി തമിഴ്നാട്ടില്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: