തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള രണ്ടാം ഘട്ടം വിദഗ്ധ സംഘം തിരുവനന്തപുരത്തെത്തി. ഡല്‍ഹി വിദ്യഭ്യാസവകുപ്പിന്റെ കീഴിലുള്ള 25 അംഗ മെന്റര്‍ അധ്യാപകരുടെ സംഘമാണ് കേരള എസ് സി ഇ ആര് ടി യിലെത്തിയത്. സംസ്ഥാനതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് എസ് ഇ ആര് ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് നേതൃത്വം നല്കി. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഡോ. സി രാമകൃഷ്ണനും സംസ്ഥാനത്തെ സ്കൂള്‍ അക്കാദമിക മേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോ. എസ് രവീന്ദ്രന് നായരും സമഗ്രശിക്ഷാ കേരളയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രോഗ്രാം ഓഫീസര്‍ ശ്രീ സി രാധാകൃഷ്ണനും സ്കൂള്‍ ഐ സി ടി മേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശ്രീ ജയകൃഷ്ണനും ചര്‍ച്ചകള്‍ നയിച്ചു. കേരളത്തിലെ വിദ്യഭ്യാസ മേഖലയിലെ മുന്നേറ്റങ്ങളും അതിന് ആക്കം കൂട്ടിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളെയും സംഘം ശ്ലാഘിച്ചു. കേരളത്തിലെ അധ്യാപക പരിശീലനം പാഠപുസ്തക നിര്‍മാണം, പഠനപ്രക്രിയ, മൂല്യനിര്‍ണയം തുടങ്ങിയ വിഷയങ്ങള്‍ സംഘാംഗങ്ങള്‍ ചോദിച്ചു മനസിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: