തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷന്, സൈബര്‍ സെല്‍ എന്നിവയുടെ നേതൃത്വത്തിലാകും നടപടി. എല്ലാത്തരം സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയവും പോലീസ് കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്.
വ്യാജസന്ദേശങ്ങള്‍ സംബന്ധിച്ച് നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ആരോഗ്യവകുപ്പിനെ അപമാനിച്ച സംഭവത്തില്‍ തൃശൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ ഷിനു ശ്യാമളനെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: