ന്യൂദല്‍ഹി : കുട്ടിക്കാലത്തെ ആര്‍എസ്എസ് ശാഖയുമായുള്ള ബന്ധം വെളിപ്പെടുത്തി ഇന്ത്യന്‍ മോഡല്‍ മിലിന്ദ് സോമന്. പത്ത് വയസ്സ് മുതല്‍ ശാഖയില്‍ നീന്തല്‍ പരിശീലനത്തിനും മറ്റുമായി പോയിരുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ എ മെമോയര്‍ എന്ന മിലിന്ദിന്റെ പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്.
സ്കൂള്‍ പഠനത്തിന് ശേഷം ശിവജി പാര്‍ക്കിലെ ആര്‍എസ്എസ് ശാഖയില്‍ നീന്തലിനും മറ്റ് പരിശീലനങ്ങള്‍ക്കും മറ്റുമായാണ് പോയിരുന്നത്. അവിടെവെച്ച് ശ്ലോകങ്ങളും മറ്റും ചോല്ലിയിരുന്നു. കാക്കി നിക്കറും ധരിച്ചാണ് ഇവിടെ പരിശീലനങ്ങള്‍ നടത്തിയിരുന്നത്. അവിടെ ഒരോ ദിവസവും വ്യത്യസ്ത പലിശീലനങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ അവിടെ അതിനായി പ്രത്യേക ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
തന്റെ അച്ഛന് ആര്‍എസ്എസില്‍ അംഗമായിരുന്നു. അതിനാല്‍ അച്ചടക്കമുള്ള ജീവിതം, ശാരീരിക ക്ഷമത, ശരിയായ ചിന്ത എന്നിവയ്ക്കായി കുട്ടികളെ ആര്‍എസ്എസ് ശാഖയില്‍ ആക്കണമെന്നും പിതാവ് വിശ്വസിച്ചിരുന്നു. കൂട്ടുകാരും അത് തന്നെയാണ് ചെയ്തിരുന്നത്.
വൈകീട്ട് ആറ് മുതല്‍ ഏഴ് മണിവരെയാണ് ശാഖയില്‍ പരിശീലനം. അംഗങ്ങളെല്ലാം മാര്‍ച്ച് ചെയ്തതിന് ശേഷം ഓരോ ദിവസവും യോഗ പോലെ വ്യത്യസ്ത കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയാണ് പതിവ്. അതിനുശേഷം കൂട്ടുകാരുമൊത്ത് കളികളില്‍ ഏര്‍പ്പെടും.
പരിശീലനം നല്കുന്നയാള് കുട്ടികളെയെല്ലാം നിരിക്ഷിക്കുന്നുണ്ടാകും. സാധാരണക്കാര്‍ക്ക് സഹായം നല്കുന്ന സ്വയം സേവകരായാണ് അവര്‍ നിലകൊണ്ടതെന്നും മിലിന്ദ് സോമന് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
അതേസമയം ഇന്നത്തെ കാലത്ത് വരുന്ന ആര്‍എസ്എസുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ തനിക്ക് അത്ഭുദം തോന്നാറുണ്ട്. അര്‍ത്ഥമൊന്നും അറിയ്യില്ലെങ്കിലും ശാഖയില്‍ വെച്ച് സംസ്കൃത ശ്ലോകങ്ങള്‍ ചോല്ലിയിരുന്നു. പലതിന്റേയും അര്‍ത്ഥം പോലും മനസ്സിലായിരുന്നില്ല. അതിനുശേഷം കളിക്കുകയും കൂട്ടുകാരുമൊത്ത് ഉല്ലസിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആശ്ചര്യം ഉളവാക്കുന്നതാണെന്നും മിലിന്ദ് സോമന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: