ന്യൂദല്‍ഹി: കോണ്‍ഗ്രസിനു വന്‍ തിരിച്ചടി നല്കി പാര്‍ട്ടിയുടെ പ്രമുഖ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു സിന്ധ്യയുടെ ബിജെപി പ്രവേശനം. ഇതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ ഉടന്‍ വീണേക്കുമെന്നും റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ഭാവി നേതൃത്വത്തിലെ ഏറ്റവും പ്രമുഖനായ നേതാവാണ് ജ്യോതിരാദിത്യ. ജെ.പി. നദ്ദ ബിജെപിയുടെ പ്രാഥമിക അംഗത്വം നല്‍കിയാണ് സിന്ധ്യയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. മറ്റു നിരവധി പ്രമുഖ ബിജെപി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യയും 20 എംഎല്‍എമാരും നേരത്തേ രാജിവെച്ചിരുന്നു. രാജികത്ത് ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ അവഗണന നേരിടുകയാണെന്ന് ആരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചത്. സിന്ധ്യയുടെയും കൂട്ടരുടെയും രാജിയോടെ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു.
സിന്ധ്യയെ പോലൊരു വ്യക്തി രാജിവെച്ചതോടെ മധ്യപ്രദേശ് കോണ്‍ഗ്രസ്സിനുള്ളിലും ചേരിതിരിവ് ഉടലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്നും എംഎല്‍എമാരുടെ കൂട്ടത്തോടെ രാജിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് 20 എംഎല്‍എമാരാണ് രാജിവെച്ചത്. ആകെ 29 കോണ്‍ഗ്രസ് എംഎല്‍എമാരാണ് മന്ത്രിസഭയില്‍ ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ മധ്യപ്രദേശ് കോണ്‍ഗ്രസ്സിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതാണ്. മുഖ്യമന്ത്രിപദം സംബന്ധിച്ചാണ് ആദ്യം തര്‍ക്കം നിലനിന്നിരുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന് വേണ്ടി പ്രചാരണം നടത്തിയത് സിന്ധ്യയുടെ നേതൃത്വത്തിലാണ്. എന്നാല്‍ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി പദം നല്‍കുന്നതിന് വേണ്ടി 23 പേര് മാത്രമാണ് പിന്തുണച്ചത്. അതുകൊണ്ട് മാത്രമാണ് കമല്‍നാഥിന് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: