കൊച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പള്ളികളില്‍ കുര്‍ബാന അര്‍പ്പണം മാത്രം മതിയെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി സീറോമലബാര്‍ സഭ. വൈറസ് ബാധ വ്യാപകമാകാന്‍ തുടങ്ങിയതോടെയാണ് ഇതുസംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.
ജനങ്ങള്‍ കൂടുതലായി പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കണം. പള്ളികളില്‍ കുര്‍ബാന അര്‍പ്പണം മാത്രം മതി. കൊറോണ വൈറസ് ബാധ പ്രചരിക്കുന്നതിന്റെ ഭാഗമായി സംസ്കാര ചടങ്ങുകളിലേയും മറ്റും ജനപങ്കാളിത്തം കുറയ്ക്കാവും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് സംസ്ഥാനം അസാധാരണ കരുതലിലേക്ക് കടക്കാന്‍ നിര്ബന്ധിതമായിക്കൊണ്ടിരിക്കുയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സീറോ മലബാര്‍ സഭയും വിശ്വാസികള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം കൊറോണ വൈറസ് മുന്‍ കരുതലിന്റെ ഭാഗമായി ആരാധനാലയങ്ങളിലെ ആഘോഷങ്ങളെല്ലാം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ശബരിമലയില്‍ ദര്‍ശനം ഒഴിവാക്കി പൂജാദികര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് പൊതുജനങ്ങള്‍ ഒത്തുകൂടുന്ന ആഘോഷങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചിടും. മദ്രസുകളും അങ്കണവാടികളും കോളേജുകളും അടച്ചിടണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവെക്കും. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. നിരീക്ഷണസംവിധാനങ്ങള്‍ ശക്തമാക്കും. സിനിമാ തിയേറ്ററില്‍ പോകുന്നത് ജനങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പിഎസ്സി പരീക്ഷയും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: