ആത്മസ്വരൂപത്തിന്റെ വിവരണം തുടരുന്നു.
ശ്ലോiകം 126
യോ വിജാനാതി സകലം ജാഗ്രത് സ്വപ്ന സുഷുപ്തിഷു
ബുദ്ധി തത്വൃത്തി സദ്ഭാവമഭാവമഹമിത്യയം.
ജാഗ്രത്, സ്വപ്നം, സുഷുപ്തി അവസ്ഥകളില്‍ സംഭവിക്കുന്നതെല്ലാം അറിയുന്നവനാണ് ആത്മാവ്. എല്ലാ ബുദ്ധി മനോവൃത്തികളുടേയും സദ്ഭാവത്തേയും അഭാവത്തേയും അറിയുന്നവനുമാണ്. ഞാന്‍ എന്ന ഭാവത്തിന് ആസ്പദമാക്കി നില്ക്കുന്നവനുമാണ് ഇത്.
അവസ്ഥാ ത്രയ സാക്ഷിയാണ് ആത്മാവെന്ന് ഇവിടെ ഉറപ്പിക്കുകയാണ്.ആത്മചൈതന്യമുള്ളതിനാലാണ് ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും ഉറങ്ങുേമ്പോഴുമൊക്കെ അറിയുന്നത്.ആ ചൈതന്യം മൂലം പുറമെയുള്ള വിഷയങ്ങളെ മാത്രമല്ല, അന്ത:കരണങ്ങളേയും അവയുടെ വൃത്തികളേയും നാം അറിയുന്നു.
വിവേചിച്ച് അറിയാനുള്ള ഉപകരണമായ ബുദ്ധിയേയും അറിയുന്നവനാണ് ഞാന്‍. അന്തഃകരണങ്ങളും അവയുടെ വൃത്തികളും എന്റെ അറിവിന് വിഷയമാണ്. ഇനി ഒരു വൃത്തിയും ഇല്ലാത്ത ഉറക്കത്തിലും ഞാന്‍ അറിയുന്നുണ്ട്. അന്തഃകരണവും ഇന്ദ്രിയങ്ങളും അവയുടെ വൃത്തികളുടെ ഭാവവും അഭാവവും അറിയുന്നവനുമാണ് ആത്മാവ്.
ആത്മാവ് തന്നെയാണ് അഹം തത്വമായി കുടിയിരിക്കുന്നത്.
വസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടെങ്കില്‍ മാത്രമാണ് ബുദ്ധിയ്ക്ക് അറിയാന്‍ സഹായിക്കുന്നത്. എന്നാല്‍ ഇല്ലാത്തതിന്റെ അഭാവത്തേയും പ്രകാശിപ്പിക്കുന്നതാണ് ആത്മതത്വം.
ശ്ലോകം 127
യഃ പശ്യതി സ്വയം സര്‍വം
യം ന പശ്യതി കശ്ചന
യശ്ചേതയതി ബുദ്ധ്യാദി
ന തത് യം ചേതയത്യയം
ഏതൊന്നാണോ എല്ലാം കാണുന്നത് എന്നാല്‍ ഏതിനെയാണോ ആര്‍ക്കും കാണാത്തത് ഏതൊന്നാണോ ബുദ്ധി മുതലായവയെ പ്രകാശിപ്പിക്കുന്നത് എന്നാല്‍ ഏതിനെയാണോ വേറെ ഒന്നിനും പ്രകാശിപ്പിക്കാനാകാത്തത് അത് തന്നെയാണ് ഇത്.
ആത്മാവ് എല്ലാം കാണുന്നു പക്ഷേ അതിനെ കാണാന്‍ ആര്‍ക്കുമാകില്ല. ആത്മാവ് ബുദ്ധിയെ ഉള്‍പ്പടെ പ്രകാശിപ്പിക്കുന്നു. പക്ഷേ അതിനെ പ്രകാശിപ്പിക്കാന്‍ ഒന്നിനുമാകില്ല.
ആത്മാവ് തന്റെ പ്രകാശത്താലാണ് എല്ലാറ്റിനേയും എപ്പോഴും അറിയുന്നത്. എല്ലാ ശരീരങ്ങളിലും ഈ ഒരേയൊരു ചൈതന്യം തന്നെയാണ് കുടികൊള്ളുന്നത്.ഈ ചൈത
ന്യം ഒന്ന് കൊണ്ട് മാത്രമാണ് എല്ലാവരും അറിയുന്നത്. ജ്ഞാനസ്വരൂപമായ ആത്മാവിനെ സര്‍വ്വ ദ്രഷ്ടാവ് എന്ന് വിളിക്കുന്നു
ആത്മചൈതന്യത്തെ ആശ്രയിച്ചാന്ന് സ്വതവേ ജഡങ്ങളായ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമെല്ലാം പ്രവര്‍ത്തിക്കുന്നത്. എല്ലാ ചേതനയുടെ ഉറവിടമാണ് ആത്മാവ്. അതിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രമാണ് ജഡമായവ പോലും ചൈതന്യമുള്ളതായി തോന്നുന്നത്. കേനം, ബൃഹദാരണ്യകം, മുണ്ഡകം എന്നീ ഉപനിഷത്തുകളിലെ ചില മന്ത്രങ്ങളുടെ ആശയങ്ങളെയാണ് ഈ രണ്ട് ശ്ലോകങ്ങളിലായി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: