കോഴിക്കോട്: ശ്യാമമാധവത്തിന് പൂന്താനം പുരസ്കാരം നല്കുന്നതില് നിന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറണമെന്ന് കോഴിക്കോട് ചേര്‍ന്ന സന്യാസിശ്രേഷ്ഠന്മാരുടെയും ആചാര്യസ്ഥാനീയരുടെയും ഹൈന്ദവ സമുദായ, സാംസ്ക്കാരിക സംഘടനാ നേതാക്കളുടെയും കൂട്ടായ്മയായ സനാതന ധര്‍മ്മപരിഷത്ത് ആവശ്യപ്പെട്ടു.
ഹിന്ദുസമൂഹം പൂര്‍ണ അവതാരമായി കണക്കാക്കുകയും ഭഗവദ്ഗീത അര്‍ജുനനോടെന്ന പോലെ വിശദീകരിച്ച് നല്‍കുകയും ചെയ്ത ശ്രീകൃഷ്ണ ഭഗവാനെ തന്റെ വികലമായ ചിന്തകള്‍ കലര്‍ത്തി പ്രഭാവര്‍മ്മ കവിതയാക്കുകയായിരുന്നു. താന്‍ ചെയ്തെതാന്നും ശരിയായില്ല എന്ന് ചിന്തിക്കുന്ന കൃഷ്ണനാണ് ഇതിലെ ഇതിവൃത്തം. പാഞ്ചാലിയെ പ്രണയിച്ച കൃഷ്ണന്, ഗീതാതത്വം ഭ്രമാത്മക ചിന്ത ഉദ്ദീപിപ്പിക്കാന്‍ വേണ്ടി അര്ജുനനുപദേശിച്ച കൃഷ്ണന് തുടങ്ങി ഒട്ടനേകം വികല വീക്ഷണങ്ങള്‍ ഇതിലുണ്ട്.
സാഹിത്യകാരന് തന്റെ ചിന്താമണ്ഡലത്തെ സൂക്ഷ്മതയിലും വിശാലതയിലും വക്രതയിലുമൊക്കെ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ശ്രീകൃഷ്ണനെ ലളിതമായ ശുദ്ധമലയാളത്തില്‍ അവതരിപ്പിച്ച കവിയാണ് പൂന്താനം. ആ പൂന്താനത്തിന്റെ പേരില്‍ ഒരു അവാര്‍ഡ് നല്കുമ്പോള് അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയത്തിന് വിപരീതമായി വിലക്ഷണങ്ങളായ ആശയത്തെ അധ്യരോപിച്ച് രചിക്കപ്പെട്ട കൃതിക്ക് ജ്ഞാനപ്പാന പുരസ്കാരം നല്കാന് തീരുമാനിച്ചതില്‍ സനാതന ധര്‍മ്മ പരിഷത്ത് യോഗം ശക്തമായി പ്രതിഷേധിച്ചു.
ഭക്തിയുടെ തലത്തില്‍ ശ്രീ ഗുരുവായൂരപ്പന് നല്കപ്പെട്ട കാണിക്ക ഗുരുവായൂരപ്പന്റെ ഐതിഹ്യ ചരിത്ര സംഭവങ്ങള്‍ക്കുപോലും എതിരായി നില്ക്കുന്ന പ്രവൃത്തിക്ക് ചെലവിടുന്ന ഈ കൃത്യത്തില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്തിരിയണമെന്നും അവാര്‍ഡുദാനം റദ്ദാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷനായി. പ്രവ്രാജിക രാധാ പ്രാണമാതാ(ശ്രീ ശാരദാമഠം), സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം), സ്വാമി സത്യാനന്ദപുരി (ശ്രീ ശാരദാ അദ്വൈതാശ്രമം), ബ്രഹ്മചാരിണി പ്രമിതി ചൈതന്യ (ചിന്മയ മിഷന്), ബ്രഹ്മചാരി പ്രണവ് ചൈതന്യ (സംബോധ് ഫൗണ്ടേഷന്), പട്ടയില്‍ പ്രഭാകരന്, ചിന്മയ മിഷന് ചീഫ് സേവക് ശ്രീനിവാസന്, എന്‍.പി. രാധാകൃഷ്ണന്, കെ. രവിശങ്കര്‍, രാമന് കീഴന തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: