ന്യൂദല്‍ഹി : മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനത്തിന് ശേഷമാണ് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മ മരണമടഞ്ഞതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്. അങ്ങേയറ്റം വികലമായ വിധത്തിലാണ് അങ്കിതിന്റെ മൃതതേഹം കഴിഞ്ഞ ദിവസം ഓടയില്‍ നിന്നും കണ്ടെടുക്കുന്നത്.
ആറോളം പേര് ചേര്‍ന്നാണ് അങ്കിതിനെ മര്‍ദ്ദിച്ചത്. അങ്കിത് ശര്‍മ്മയെ നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ മര്‍ദ്ദിച്ചിട്ടുണ്ടാകാം എന്നും നാനൂറിലേറെ തവണ അദ്ദേഹത്തിന് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പരിക്കേല്‍ക്കാത്ത ഒരു ഭാഗം പോലും അങ്കിതിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കൂടാതെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചും അങ്കിനെ മര്‍ദ്ദിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ ആഴമേറിയ മുറിവുകളും ഉണ്ടായിരുന്നു. ക്രൂരമായ പീഢനങ്ങളാണ് അദ്ദേഹം ഏറ്റുവാങ്ങിയതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തിരുന്നു. കൊലപാതക കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അങ്കിതിന്റെ അച്ഛന് രവീന്ദര്‍ ശര്‍മ്മ നല്കിയ പരാതിയിലാണ് ഈ നടപടി.
താഹിറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ പെട്രോള്‍ ബോംബുകളും ആസിഡ് ബള്‍ബുകളും പിടികൂടിയിരുന്നു. പെട്ടികളിലായി സൂക്ഷിച്ച ബോംബുകളും ആസിഡ് ബള്‍ബുകളുമാണ് താഹിര്‍ ഹുസ്സൈന്റെ വീടിന്റെ ടെറസില്‍ നിന്നും പിടികൂടിയത്. ഇതിന് പുറമേ ആക്രമിക്കാന്‍ ശേഖരിച്ച വലിയ ഇഷ്ടിക കഷ്ണങ്ങളും ഇയാളുടെ ടെറിസിന് മുകളില്‍ നിന്നും കണ്ടെടുത്തിയിരിന്നു.
താഹിറിന്റെ വീടിന് മുകളില്‍ നിന്നും സമീപത്തേയ്ക്ക് നിരവധ തവണ വെടിയുതിര്‍ക്കുകയും പെട്രോള്‍ ബോംബ് ഉള്‍പ്പടെയുള്ളവ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. അക്രമസംഭവങ്ങളില്‍ ഇയാളുടെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷണങ്ങള്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: