കൊച്ചി: കലാലയങ്ങളില്‍ ഒരുവിധത്തിലും പഠിപ്പ് മുടക്കിക്കൊണ്ടുള്ള സമരങ്ങള്‍ പാടില്ലെന്ന് കേരള ഹൈക്കോടതി. അധ്യയന ദിവസങ്ങള്‍ മുടങ്ങുന്നതായി വിവിധ കോളേജുകളും സ്കൂളുകളും നല്കിയ ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
ക്യാമ്പസുകള്‍ പഠനത്തിനാണ് വേദിയാകേണ്ടത്. ഒരു വിധത്തിലുള്ള കോളേജുകളുടെ പ്രവര്‍ത്തനങ്ങളേയോ, പഠനത്തേയോ ബാധിക്കുന്ന വിധത്തില്‍ ക്യാമ്പസ്സിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പാടില്ല. മാര്‍ച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രീതിയില്‍ കലാലയങ്ങളില്‍ സമരങ്ങള്‍ പാടില്ല. കോളേജുകളെ കൂടാതെ സ്കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമല്ല. സമാധാനപരമായ ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ ക്യാമ്പസുകളെ വേദിയാക്കാവുന്നതാണ്.
പഠിപ്പ് മുടക്കുന്നത് വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശ ലംഘനം തന്നെയാണ്. ഇത് ഒരു വിധത്തിലും അംഗീകരിക്കാന്‍ ആവില്ല. അതിനാല്‍ സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുതെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം കലാലയ രാഷ്ട്രീയപ്രവര്ത്തനങ്ങള്ക്കല്ല മറിച്ച് പഠിപ്പ് മുടക്കുന്ന സമരങ്ങള്‍ക്കാണ് ഹൈക്കോടതി നിരോധനം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: