ആലപ്പുഴ: പ്രളയത്തിന്റെ ദുരിതങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നിട്ടും വികസന രംഗത്തെ മികവിനുള്ള അംഗീകാരമായി വീയപുരം പഞ്ചായത്തിനെ തേടി വീണ്ടും സ്വരാജ് പുരസ്കാരം. കഴിഞ്ഞ മൂന്ന് തവണയും ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയാണ് വീയപുരത്തിനു ലഭിച്ചതെങ്കില്‍ ഇത്തവണ സംസ്ഥാന തലത്തില്‍ മൂന്നാമത്തെ മികച്ച പഞ്ചായത്തെന്ന ബഹുമതിയാണ് നേടാനായത്.
പ്രളയബാധിത പഞ്ചായത്തായിട്ടും ജനറല്‍, എസ്സി വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതം പൂര്‍ണ്ണമായും ചെലവഴിച്ചതാണ് വീയപുരത്തിനു നേട്ടമായത്. പഞ്ചായത്തിന്റെ വരുമാന മാര്‍ഗങ്ങളായ നികുതികള്‍ എല്ലാംതന്നെ പിരിച്ചെടുത്തു. ഉത്പാദന മേഖലയില്‍ 25 ശതമാനത്തിലധികം പൂര്‍ണ്ണമായും ചെലവഴിക്കാനുമായി. അതിജീവനം എന്ന പേരില്‍ കുടുംബശ്രീ വനിതകള്‍ക്കായി തുടങ്ങിയ തയ്യല്‍ യൂണിറ്റ് വിജയകരമായി പ്രവര്‍ത്തിച്ചു വരുകയും 46 പേര്‍ക്കു ഇതിലൂടെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു.
വൃദ്ധര്‍ക്കും അംഗപരിമിതര്ക്കുമായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുനരധിവാസ പദ്ധതികളും വിജയകരമായി നടപ്പാക്കുവാനും പഞ്ചായത്തിന് കഴിഞ്ഞു. വയനാട് നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ വെച്ച് ദിനാഘോഷത്തില്‍ 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും പഞ്ചായത്ത് പ്രസിഡന്റ് എ ന്. പ്രസാദ് കുമാറും ജീവനക്കാരും ചേര്‍ന്നു ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: