തിരുവനന്തപുരം: റവന്യൂ വകുപ്പിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. റവന്യൂ വകുപ്പിൽ വ്യാപകമായി നടക്കുന്ന പ്രതികാര സ്ഥലമാറ്റങ്ങളും സ്ഥലംമാറ്റ പീഡനങ്ങളും അവസാനിപ്പിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
ഭരണകക്ഷി സംഘടന ഫെബ്രുവരി 19ന് നടത്തിയ പണിമുടക്കിൽ പങ്കെടുക്കാത്തവരെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥലം മാറ്റുകയാണ്. 2017 ഫെബ്രുവരിയിൽ ഓൺലൈൻ സ്ഥലം മാറ്റം നടപ്പാക്കാനാവശ്യപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നൽകിയ ഉത്തരവും റവന്യൂ വകുപ്പിൽ നടപ്പാക്കിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. വകുപ്പിലെ ഇ-ഗവേണൻസ് സംവിധാനങ്ങളിലെ അപാകത, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നു, വില്ലേജ് ഓഫീസർമാർക്ക് ശമ്പള പരിഷ്ക്കരണ ഉത്തരവിലെ ശമ്പളം നൽകുന്നില്ല തുടങ്ങി നിരവധി പരാതികൾ ജീവനക്കാർ ഉന്നയിച്ചു.
പബ്ലിക്ക് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് റവന്യൂ മന്ത്രിയുടെ വസതിക്ക് സമീപം വച്ച് പോലീസ് തടഞ്ഞു. ധർണ കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഈസാ ബിൻ അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: