പൂച്ചാക്കല്‍: ന്യൂനപക്ഷത്തിന്റെ കയ്യടിക്ക് വേണ്ടി ദേശവിരുദ്ധ നിലപാടെടുത്താല്‍ ത്രിപുരയിലെ സ്ഥിതിയാകും കേരളത്തിലെ സിപിഎമ്മിനെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ജനജാഗരണ്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വടുതലയില്‍ നടന്ന സ്വാഭിമാന്‍ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം നിര്‍മ്മിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണെന്ന് പിണറായി വിജയന് മറന്നു പോകുന്നു. മുസ്ലീം പിന്തുണ നേടാന്‍ മാവോവാദികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ രമേശ് ചെന്നിത്തല കോണ്‍ഗ്രസിനെ ലോകത്തിന് മുന്നില്‍ അപമാനിച്ചു.
സുഡാപ്പികള്‍ക്ക് വേണ്ടി നിയമ സഭയില്‍ സംസാരിച്ച ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എസ്ഡിപിഐയുടെ നേതൃത്വം ഏറ്റെടുക്കണം. വേദമന്ത്രങ്ങളുടെ അടിത്തറയിലാണ് ഭാരതത്തിന്റെ സംസ്ക്കാരം കെട്ടി ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് നേരെയാണ് ചരിത്ര ബോധമില്ലാത്ത ജിഹാദികള്‍ കൊഞ്ഞനം കുത്തുന്നത്. ഹിന്ദു ഭൂരിപക്ഷമായതിനാലാണ് ഭാരതത്തില്‍ മതേതരത്വം നിലനില്‍ക്കുന്നത്. മറ്റേതെങ്കിലും മതം 50 ശതമാനം കടന്നാല്‍ ഈ അവസ്ഥ ആയിരിക്കില്ലെന്നും ചോരപ്പുഴയൊഴുക്കി മതരാഷ്ട്രങ്ങള്‍ നിര്‍മ്മിച്ച ചരിത്രം ലോകത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഎഎ നിയമത്തിന്റെ പേരില്‍ മുസ്ലീം പള്ളികളില്‍ നരേന്ദ്ര മോദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം കിട്ടിയ പണം കൊണ്ട് ബിരിയാണിയും കഴിച്ചവരാണ് സമരത്തില്‍ അണിനിരന്നത്. സിപിഎമ്മിന്റെ മുസ്ലീം സ്നേഹം കാപട്യമാണെന്നും ഫസലിനെയും അരിയില്‍ ഷുക്കൂറിനേയും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജനജാഗരണ്‍ സമിതി പാണാവള്ളി ഖണ്ഡ് പ്രസിഡന്റ് എച്ച്. പ്രേംകുമാര്‍ അദ്ധ്യക്ഷനായി.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് കെ.എം. മഹേഷ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂര്‍ ബൈജു എന്നിവര്‍ പ്രസംഗിച്ചു. എം.വി. രാമചന്ദ്രന്, സി.മധുസൂദനന്, കെ.കെ. സജീവന്, സി.ആര്. രാജേഷ്, വിമല്‍ രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. കഴിഞ്ഞ മാസം ജനജാഗരണ്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വടുതലയില്‍ നടന്ന സിഎഎ അനുകൂല പ്രകടനത്തിന് നേരെ മത തീവ്രവാദ സംഘടനകള്‍ അക്രമം നടത്തിയിരുന്നു. അതിനാല്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: