വില്ലിങ്ടണ്‍: ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ പോരാട്ട വീര്യവും കിവികളുടെ നായകന് കെയ്ന്‍ വില്യംസണിന്റെ മിന്നുന്ന ബാറ്റിങ്ങും നിറഞ്ഞുനിന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ആതിഥേയര്‍ക്ക് നേരിയ മുന്‍ തൂക്കം. ഇന്ത്യയെ 165 റണ്‍സില്‍ ചുരുട്ടിക്കെട്ടിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം കളി പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു വിക്കറ്റിന് 216 റണ്‍സിലെത്തി നില്‍ക്കുകയാണ്. ആതിഥേയര്‍ക്ക് 51 റണ്‍സ് ലീഡ്. അഞ്ചു വിക്കറ്റും പോക്കറ്റിലുണ്ട്. സ്റ്റമ്പെടുക്കുമ്പോള്‍ വാട്ലിങ്ങും (14) ഗ്രാന്‍ഡ്ഹോമുമാണ്(4) ക്രീസില്‍.
തുടക്കം മുതല്‍ ആഞ്ഞടിച്ച ഇഷാന്ത് ശര്‍മ 15 ഓവറില്‍ മുപ്പത്തിയൊന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ശക്തമായി ചെറുത്തുനിന്ന് വില്യംസണ് ന്യൂസിലന്‍ഡിന് ലീഡ് നേടിക്കൊടുത്തു. 153 പന്ത് നേരിട്ട വില്യംസണ് 89 റണ്‍സിന് പുറത്തായി. പതിനൊന്ന് ബൗണ്ടറിയടിച്ച നായകന് ഒടുവില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍, പകരക്കാരന് ജഡേജയ്ക്ക് ക്യാച്ച് നല്കി. രണ്ടാം ദിനത്തിന്റെ അവസാന സമയങ്ങളില്‍ സ്പിന്നര്‍ അശ്വിന് നിക്കോള്‍സിനെയും മടക്കിയതോടെ ന്യൂസിലന്‍ഡ് അഞ്ചിന് 216 റണ്‍സ്.
നേരത്തെ അഞ്ചിന് 122 റണ്‍സ് എന്ന സ്കോറിന് ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ 43 റണ്‍സ് കൂടി കൂട്ടിച്ചേര്ക്കുന്നതിടെ അവസാന അഞ്ചു വിക്കറ്റുകളും നഷ്ടമായി. 46 റണ്‍സ് കുറിച്ചിട്ട രഹാനെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. അവസാന സമയങ്ങളില്‍ അഞ്ഞടിച്ച മുഹമ്മദ് ഷമി 20 പന്തില്‍ 21 റണ്‍സ് അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി പേസര്‍മാരായ ടിം സൗത്തിയും ജാമിസണും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ ന്യൂസിലന്‍ഡിനെ തുടക്കം മുതല്‍ ഇഷാന്ത് ശര്‍മ വിറപ്പിച്ചു. ഇന്നിങ്സിന്റെ പതിനൊന്നാം ഓവറില്‍ ഓപ്പണര്‍ ലാത്തമിനെ കീപ്പര്‍ പന്തിന്റെ കൈകളിലെത്തിച്ച് ശര്‍മ ഇന്ത്യക്ക് മനോഹരമായ തുടക്കം നല്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ കിവികളുടെ സ്കോര്‍ബോര്‍ഡില്‍ 26 റണ്‍സ് മാത്രം. ഓപ്പണര്‍ ബ്ലെന്‍ഡലും ഇഷാന്തിന് കീഴടങ്ങി. പിന്നീടിറങ്ങിയ വില്യംസണും റോസ് ടെയ്ലറും പിടിച്ചുനിന്നതോടെ ന്യൂസിലന്‍ഡ് സ്കോര്‍ ഉയര്‍ന്നു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 44 റണ്‍സ് എടുത്ത ടെയ്ലറെ വീഴ്ത്തി ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ടെയ്ലര്‍ക്ക് പിന്നാലെ വില്യംസണും കൂടാരം കയറി.
സ്കോര്‍ബോര്‍ഡ്: പൃഥ്വി ഷാ ബി സൗത്തി 16, മായങ്ക് അഗര്‍വാള്‍ സി ജാമിസണ് ബി ബോള്‍ട്ട് 34, ചേതേശ്വര്‍ പൂജാര സി വാട്ലിങ് ബി ജാമിസണ് 11, വിരാട് കോഹ് ലി സി ടെയ്ലര് ബി ജാമിസണ് 2, അജിങ്ക്യ രഹാനെ സി വാട്ലിങ് ബി സൗത്തി 46, ഹനുമ വിഹാരി സി വാട്ലിങ് ബി ജാമിസണ് 7, ഋഷഭ് പന്ത് റണ്‍ഔട്ട് 19, ആര്.അശ്വിന് ബി സൗത്തി 0, ഇഷാന്ത് ശര്‍മ സി വാട്ലിങ് ബി ജാമിസണ് 5, മുഹമ്മദ് ഷമി സി ബ്ലെന്‍ഡല്‍ ബി സൗത്തി 21, ബുംറ നോട്ടൗട്ട് 0, ആകെ 68.1 ഓവറില്‍ 165.
വിക്കറ്റ വീഴ്ച: 1-16, 2-35, 3-40, 4-88, 5-101, 6-132, 7-132, 8-143, 9-165.
ബൗളിങ്: ടിം സൗത്തി 20.1-5-49-4, ട്രെന്റ് ബോള്‍ട്ട് 18-2-57-1, ഗ്രാന്‍ഡ്ഹോം 11-5-12-0, ജാമിസണ് 16-3-39-4, അജാസ് പട്ടേല്‍ 3-2-7-0.
ന്യൂസിലന്‍ഡ്: ഒന്നാം ഇന്നിങ്സ്: ടോം ലാത്തം, ബ്ലെന്‍ഡല്‍ ബി ശര്‍മ 30, കെയ്ന്‍ വില്യംസണ് സി ജഡേജ ബി മുഹമ്മദ് ഷമി 89, റോസ് ടെയ്ലന് സി പൂജാര ബി ശള്മ 44, നിക്കോള്‍സ് സി കോഹ് ലി ബി ശര്‍മ 17, വാട്ലിങ് നോട്ടൗട്ട് 14, ഗ്രാന്‍ഡ്ഹോം നോട്ടൗട്ട് 4, എക്സ്ട്രാസ് 7, ആകെ അഞ്ചു വിക്കറ്റിന് 216.
വിക്കറ്റ് വീഴ്ച: ജസ്പ്രീത് ബുംറ 18.1- 4-62-0, ഇഷാന്ത ശര്‍മ 15-6-31-3, മുഹമ്മദ് ഷമി 17-2-61-1, ആര്. അശ്വിന് 21-1-60-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: