കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയ്ക്ക് റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ ദിവസം പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വര്‍ദ്ധിച്ചു. നിലവില്‍ ഒരു പവന് 30,680 രൂപയും ഗ്രാമിന് 3,835 രൂപയുമാണ്. ഫെബ്രുവരി മാസം ഇതുവരെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കൂടിയിട്ടുണ്ട്. അതേ സമയം 2020 തുടങ്ങി ആദ്യ രണ്ടുമാസം കൊണ്ട് തന്നെ സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയും ഗ്രാമിന് 200 രൂപയും കൂടിയതായിയാണ് റിപ്പോര്‍ട്ട്.
ചൈനീസ് സമ്പദ്വ്യവസ്ഥയെ കൊറോണ നിശ്ചലമാക്കിയതോടെ ആഗോളതലത്തില്‍ ഓഹരി – കടപ്പത്ര വിപണികള്‍ തളരുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനെ ആശ്രയിക്കുന്നതാണ് വിലക്കുതിപ്പിനു കാരണമെന്ന് വിദഗ്ദ്ധന് പറയുന്നു. അതേസമയം ന്യൂദല്‍ഹി ബുള്ള്യന്‍ വിപണിയില്‍ വില പത്തു ഗ്രാമിന് 462 രൂപ വര്‍ദ്ധിച്ച് 42,339 രൂപയിലെത്തി. ഇത് റെക്കാഡാണ്.
1935ല്‍ പവന് 13.75 രൂപയായിരുന്ന സ്വര്‍ണത്തിന് നാല്‍പ്പത് വര്‍ഷം കഴിഞ്ഞപ്പോഴാണ് 396 രൂപയിലെക്ക് എത്തിയത്. എന്നാല്‍, 1990ല്‍ പവന് 2,493 രൂപയായിരുന്ന സ്വര്‍ണം വെറും ഇരുപത് വര്‍ഷം(2010) കൊണ്ട് 12,280 രൂപയായി. ഇപ്പോഴിതാ പത്ത് വര്‍ഷം കഴിയുമ്പോള്‍ സ്വര്‍ണ വില ഇരട്ടിയിലും അധികമായിരിക്കുകയാണ്. സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ വില്‍ക്കാനുള്ള ഉപഭോക്താക്കളാണ് ഇപ്പോള്‍ കൂടുതലെന്ന് വ്യാപാരികള്‍ പറയുന്നു. വിറ്റാല്‍, കൂടുതല്‍ വില കിട്ടുമെന്നതിനാല്‍ കൈവശമുള്ള സ്വര്‍ണം വിറ്റൊഴിയുന്നവരുടെ തിരക്കാണിപ്പോള്‍ കടകളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: