സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പുതിയ ബര്ഗ്മാന് സ്ട്രീറ്റ് ബിഎസ് 6 പുറത്തിറക്കി. ബിഎസ് 6 എന്‍ജിനൊപ്പം കാര്‍ബുറേറ്ററിന് പകരം ഫ്യുവല്‍ ഇന്ജെക്ഷന് സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബര്ഗ്മാന് സ്ട്രീറ്റിലെ 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ സുസുക്കി വിപണിയില്‍ എത്തിച്ചത്. ഇതിനകം ലഭ്യമായ മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ, പേള്‍ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് പെയിന്റ് സ്കീമുകള്‍ക്ക് പുറമേ, പുതിയ ബര്ഗ്മാന് സ്ട്രീറ്റ് ബിഎസ് 6 ന് പുതിയ മെറ്റാലിക് മാറ്റ് ബാര്‍ഡോ റെഡ് കളര്‍ ഓപ്ഷനും ഉണ്ട്.
124 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് ഇപ്പോള്‍ 6,750 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്ക്കോടുക്കൂടി ലഭിക്കും. ബര്ഗ്മാന് സ്ട്രീറ്റ് ബിഎസ് ആറിന് പുതിയ ഇന്റഗ്രേറ്റഡ് എഞ്ചിന് സ്റ്റാര്‍ട്ട് ആന്‍ഡ് കില്‍ സ്വിച്ചുമുണ്ട്. സുലുക്കി ബര്ഗ്മാന് സ്ട്രീറ്റില്‍ ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെന്ഷന് സജ്ജീകരിച്ചിരിക്കുന്നു. മുന്‍വശത്ത് 12 ഇഞ്ച് ടയറും പിന്നില്‍ 10 ഇഞ്ച് ടയറുമാണ്. മുന്‍വശത്തെ ഒരു ഡിസ്കും പിന്നില്‍ ഒരു ഡ്രമ്മും ഉപയോഗിച്ച് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നു. സിബിഎസും (കംമ്പയിന്റ് ബ്രേക്കിംഗ് സിസ്റ്റം) സ്കൂട്ടറിലുണ്ട്.
ബോഡിയില്‍ ഘടുപ്പിച്ച വലിപ്പമേറിയ വിന്‍ഡ്സ്ക്രീന്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വീതിയേറിയ ഏപ്രോണ്‍, വലിപ്പമേറിയ സെറ്റ് എന്നിങ്ങനെ ബര്ഗ്മാന് സ്ട്രീറ്റ് മോഡലിന്റെ പതിവ് പ്രത്യേകതകളോടെയാണ് വാഹനം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: