ന്യൂദല്‍ഹി : തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്‍കി നിയമഭേദഗതി വരുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്. നിയമ ഭേദഗതിയനുസരിച്ച് പൗരന്മാര്‍ തങ്ങളുടെ ആധാര്‍നമ്പര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം.
2015 മുതല്‍ വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടികള്‍ ആരംഭിച്ചതാണ്. എന്നാല്‍ ഇടയ്‌ക്ക് കോടതി ഇടപെട്ട് സ്റ്റേചെയ്യുകയായിരുന്നു. പഴയ നിര്‍ദ്ദേശത്തെ ഉയര്‍ത്തികാട്ടി ആധാര്‍കാര്‍ഡ് പൗരന്മാര്‍ക്ക് ഏതെങ്കിലും സേവനം ലഭ്യമാകുന്നതിനുള്ള മാനദണ്ഡമാവില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: