തിരുവനന്തപുരം: വീട്ടില്‍ ഇരുന്ന് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനുള്ള സൗകര്യവുമായി തപാല്‍ വകുപ്പ്. ഇതിന്റെ ഭാഗമായുള്ള മഹാലോഗിന്‍ നാളെ നടക്കും. പോസ്റ്റുമാന് വീടുകളിലെത്തി നിക്ഷേപം സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങളടങ്ങിയ ഇന്ത്യാ പോസ്റ്റ് പേമെന്റ് സിസ്റ്റം (ഐ.പി.പി.എസ്.) സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഒരുദിവസംകൊണ്ട് ഒരുലക്ഷം ഇന്ത്യാ പേമെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതിനാണ് മഹാലോഗിന്‍ മേള നടത്തുന്നത്.
ആധാര്‍ നമ്പറും നൂറുരൂപയും മൊബൈല്‍ ഫോണുമായി പോസ്റ്റ്ഓഫീസില്‍ എത്തിയോ പോസ്റ്റ്മാന് വഴിയോ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കും. രാവിലെ ആറുമുതല്‍ രാത്രി 10വരെ അക്കൗണ്ട് തുടങ്ങാന്‍ പോസ്റ്റ് ഓഫീസുകളില്‍ പ്രത്യേക ക്യാമ്പ് നടത്തും. തപാല്‍ വകുപ്പിന്റെ നൂതന ഇന്റര്‍നെറ്റ് തപാല്‍ ബാങ്കിങ് സംവിധാനമായ ഐപിപിബി അക്കൗണ്ടാണ് തുറക്കുക. ആധാര്‍ നമ്പറും വിരലടയാളവും മാത്രമാണ് അക്കൗണ്ട് ആരംഭിക്കാന്‍ വേണ്ടത്.
സുകന്യ സമൃദ്ധി അക്കൗണ്ട്, ആര്‍ഡി, പിപിഎഫ് എന്നിവയില്‍ പണം നിക്ഷേപിക്കാനും വെള്ളം, വൈദ്യുതി, ഫോണ്‍, ഗ്യാസ് ബില്ലുകള്‍ അടയ്ക്കാനും സബ്സിഡി, സ്കോളര്‍ഷിപ്പ് എന്നിവ കൈപ്പറ്റാനും സൗകര്യമുണ്ട്. ഏത് ബാങ്കില്‍നിന്നും സര്‍വീസ് ചാര്‍ജില്ലാതെ പണം പിന്‍വലിക്കാന്‍ ട്രാന്ഫര്ര് ചെയ്യാനും വിദേശത്തുനിന്ന് പണം കൈപ്പറ്റാനും കഴിയും. മൊബൈല്‍ ബാങ്കിങ് ആപ്പിലൂടെ 24 മണിക്കൂറും സേവനം നടത്താം. പ്രത്യേക സര്‍വീസ് ചാര്‍ജോ പരിധികളോ ഇല്ല. ഒരു ദിവസം എത്ര ഇടപാടുകള്‍ വേണമെങ്കിലും നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: