ശ്രീനഗര്‍ : പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടേയും കുടുംബാംഗങ്ങളെ നേരിട്ടുകണ്ട് സംസ്കാര സ്ഥലത്തു നിന്നും ഒരുപിടി മണ്ണ് ശേഖരിച്ച് ഇന്ത്യയുടെ ഗായകന്. ബെഗളൂരു ഗായകനായ ഉമേഷ് ഗോപിനാഥ് ജാദവാണ് ഇന്ത്യയുടെ വീര സൈനികര്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് 40 ജവാന്മാരുടേയും വീട് സന്ദര്‍ശിച്ചത്.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷം ഏപ്രിലിലാണ് ഉമേഷ് ഗോപിനാഥ് സൈനികരുടെ വീടുകളിലേക്ക് യാത്ര ആരംഭിച്ചത്. ഇതിനായി 16 സംസ്ഥാനങ്ങളിലായി 61000 കിലോമീറ്ററാണ് ഗായകന് താണ്ടിയത്. 10 മസത്തോളം എടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. സേനയെ ജീവനുതുല്യം സ്നേഹിക്കുന്ന ഉമേഷിന്റെ സൈനികരോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനം കൂടിയാണ് ഇത്.
പുല്‍വാമ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ ലെത്പോറ ക്യാമ്പിലെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചാണ് ഉമേഷിനോട് തിരിച്ചുള്ള ബഹുമാനം സിആര്‍പിഎഫ് കാണിച്ചത്. ചടങ്ങില്‍ വെച്ച് 40 സൈനികരുടെയും ജന്മനാട്ടില്‍നിന്നുള്ള മണ്ണ് അടങ്ങിയ കുംഭം ചടങ്ങില്‍ ഉമേഷ് സിആര്‍പിഎഫ് അധികൃതര്‍ക്കു കൈമാറി. പുല്‍വാമയില്‍ സ്ഥാപിക്കുന്ന സ്മൃതിമണ്ഡപത്തില്‍ ഇത് സ്ഥാപിക്കും.
ഭീകരാക്രമണത്തില്‍ മക്കള്‍ നഷ്ടമായ മാതാപിതാക്കളെയും ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യമാരെയുമൊക്കെ യാത്രയില്‍ നേരിട്ട് കണ്ട് സംസാരിച്ചു. അവരുടെ വീടുകളില്‍നിന്നും സംസ്കാര സ്ഥലത്തുനിന്നും ഒരുപിടി മണ്ണു ശേഖരിച്ചാണ് മടക്കം. അവിടങ്ങളിലെ മണ്ണ് ഭൂമാതാവിനുള്ളതാണെന്നും ഉമേഷ് കുട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: