തിരുവനന്തപുരം: വാവ സുരേഷിന് വീണ്ടും പാമ്പിന്റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം. ഉഗ്രവിഷമുള്ള അണലി വിഭാഗത്തില്‍പെട്ട പാമ്പിന്റെ കടിയാണ് ഏറ്റത്. രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ പിടികൂടി പുറത്തെത്തിച്ച ശേഷമാണ് കടിയേറ്റത്. വലതുകൈയിലെ വിരലിനാണ് കടിയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച വാവ സുരേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നേരത്തേ, പലതവണയും സുരേഷിന് പാമ്പിന്റെ കടിയേറ്റിരുന്നു. മൂര്‍ഖന്റെ കടിയേറ്റ സുരേഷ് മാസങ്ങളോളം ചികിത്സയാലായിരുന്നു.
ജനസേവനത്തിന്റെ ഭാഗമായി പാമ്പുകളെ പിടികൂടി കാട്ടിലേക്ക് അയക്കുന്നതിനാല്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് വാവ സുരേഷ്. ജനസേവനത്തിനിടെ പാരിതോഷികമായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലുമെടുക്കാതെ മുഴുവന്‍ നിര്‍ധനര്‍ക്ക് തന്നെ നല്കുന്ന വ്യക്തിയാണ് വാവ സുരേഷ്. വാവ സുരേഷിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പേര് അദ്ദേഹത്തിന് വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുകയെല്ലാം പാവപ്പട്ടവര്‍ക്കായി തന്നെ അ്ദേഹം ചെലവഴിച്ചിരിക്കുകയാണ്. ഇതുവരെ മൂന്ന് കോടി 32 ലക്ഷം രൂപയാണ് വാവ സുരേഷ് നിര്‍ധനര്‍ക്കായി നല്‍കിയിട്ടുള്ളത്. നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കുന്നതിനും മറ്റുമായും വാവ സുരേഷ് നിരവധി സഹായങ്ങളും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: