കൊച്ചി: മുസ്ലിം ലീഗിന്റെ മുഖപത്രം ചന്ദ്രിക പത്രം നുണ പിന്നെയും പ്രചരിപ്പിക്കുന്നു. അഴിമതി വിരുദ്ധ പോരാട്ടാത്തിലൂടെ ശ്രദ്ധേയനായ ഗാന്ധിയര്‍ അന്ന ഹസാരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അസത്യമെന്ന് തെളിയുന്നു.
2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അദ്ദേഹത്തെ രാഷ്ട്രീയമായി വിനിയോഗിച്ചുവെന്ന് അന്ന ഹസാരെ മാധ്യമങ്ങളോട് പറഞ്ഞുവെന്നാണ് ഇന്ന് ചന്ദ്രിക വാര്‍ത്ത എഴുതിയിരിക്കുന്നത്. എന്നാല്‍ 40 ദിവസമായി അന്ന ഹസാരെ മൗന വ്രതത്തിലാണ്. ഒരു വിഷയങ്ങളിലും സംസാരിക്കുന്നില്ല, പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല.
മഹാരാഷ്ട്രയില്‍ അദ്ദേഹത്തിന്റെ ആസ്ഥാനമായ റേല്‍ഗാന്‍ സിദ്ധി ആശ്രമത്തില്‍ മാധ്യമങ്ങളെ കണ്ടു സംസാരിച്ചുവെന്നാണ് വാര്‍ത്തയില്‍. എന്നാല്‍, അദ്ദേഹം മൗന വ്രതത്തിലാണെന്ന് റേല്‍ഗാന്‍ സിദ്ധി ആശ്രമത്തിലെ അധികൃതര്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: