ന്യൂദൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ അർബിഐയുടെ അവസാനത്തെ ധനനയം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചിരുന്നതുപോലെ നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി.
ധനക്കമ്മിയും പണപ്പെരുപ്പവും ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് യോഗം തീരുമാനിച്ചത്. നിലവിലുള്ള നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന കാര്യത്തില്‍ സമിതിയിലെ ആറംഗങ്ങളും അനുകൂലിച്ചു. ഈ വർഷം ഒക്ടോബർ വരെ റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തണമെന്നാണ് വിപണിയുടെ ആവശ്യം. ഇതുവഴി ഭവന, വാഹന വായ്പ് പലിശകളിൽ മാറ്റമില്ലാതെ തുടരാം. അങ്ങനെ വിപണികളിൽ പണ ലഭ്യത ഉറപ്പുവരുത്താനാകും.
ഡിസംബറില്‍ രാജ്യത്തെ പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരമായ 7.35 ശതമാനത്തില്‍ എത്തിയിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്താനാകുമെന്നായിരുന്നു ആര്.ബി.ഐ.യുടെ പ്രതീക്ഷ. ഇതേത്തുടര്‍ന്ന് ഡിസംബറിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ വർഷം അഞ്ചുതവണയായി റിപ്പോ നിരക്ക് 1.35 ശതമാന കുറച്ചിരുന്നു.
ഈ സാമ്പത്തികവര്‍ഷം ഇതുവരെ അടിസ്ഥാന നിരക്കില്‍ ആകെ 1.35 ശതമാനം കുറവുവരുത്തിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പയുടെ പലിശയാണ് റിപ്പോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: