ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചടിയേകി ജനാര്‍ദന്‍ ദ്വിവേദിയുടെ മകന് സമീര്‍ ദ്വിവേദി ബിജെപിയില്‍. രാജ്യത്തിന് വേണ്ടിയുള്ള മോദിയുടെ കഠിനാധ്വാനമാണ് പാര്‍ട്ടിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സിഎഎ വിഷയത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് പാര്‍ട്ടികളാണെന്നും സമീര്‍ ദ്വിവേദി പറഞ്ഞു. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ സാന്നിധ്യത്തിലാണ് സമീര്‍ ദ്വിവേദി ബിജെപിയില്‍ ചേര്‍ന്നത്.
രാജ്യത്ത് സിഎഎ, എന്‍ആര്‍സി വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടതുപാര്‍ട്ടികളാണ്. മുത്തലാഖ് നിരോധിച്ച പ്രധാനമന്ത്രി നിങ്ങളുടെ പൗരത്വം എടുത്തുകളയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്നും സമീര്‍ ദ്വിവേദി ചോദിച്ചു. മുത്തലാഖ് നിരോധിച്ച പ്രധാനമന്ത്രി നിങ്ങളുടെ പൗരത്വം എടുത്തുകളയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്നും സമീര്‍ ദ്വിവേദി ചോദിച്ചു.
പത്ത് വര്‍ഷത്തിലേറെക്കാലം കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ച നേതാവാണ് 74കാരനായ ജനാര്‍ദന്‍ ദ്വിവേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: