ന്യൂദല്‍ഹി : രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്.
ബഡ്ജറ്റ് സെഷന്റെ ഭാഗമായി പാര്‍മെന്റ് സമ്മേളനത്തിനിടെ പ്രതിപക്ഷം എന്‍ആര്‍സിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കുകയായിരുന്ന. അതേസമയം നിവലില്‍ എന്‍ആര്‍സി അസമില്‍ മാത്രമാണ് നടപ്പായിട്ടുള്ളത്. അതിനാല്‍ ഈ ചോദ്യത്തിനിവിടെ പ്രസക്തിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കവേ ആദ്യം സിഎഎയും അതിനുശേഷം രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അറയിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നിര്‍ത്തിവെച്ച് പാര്‍ലമെന്റ് സിഎഎ, എന്‍പിആര്‍ എന്നിവയില്‍ ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഡിഎംകെ, സിപിഐ, സിപിഎം, എന്‍സിപി, ആര്‍ജെഡി, ടിഎംസി, എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ ഇതേ ആവശ്യം ഉന്നയിച്ച് ബഹളം വെച്ചതോടെ ലോക്സഭാ സമ്മേളനം നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: