മരയ്ക്കാര്‍ – അറബികടലിന്റെ സിംഹം എന്ന സിനിമയുടെ ടീസര്‍തന്നെ യൂടുബില്‍ വലിയ സ്വീകര്യതയോടെ ഒടുമ്പോഴാണ് അണിയറയില്‍ മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ട്ക്കെട്ടില്‍ റാം ഒരുങ്ങുന്നത്. സിനിമയുടെ സെറ്റില്‍ നിന്ന് നിരവധി ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമുഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
എന്നാല്‍, ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കെഷണില് നിന്ന് ഒരു പുതിയ ചിത്രവും കൂടി പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്. ചിത്രത്തെക്കാളും അതിനോടൊപ്പമുള്ള കുറിപ്പാണ് ആരാധകരില്‍ ചര്‍ച്ച വിഷമായത്. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ – ജീത്തു ജോസഫ് ഒന്നിക്കുന്ന റാമില്‍ തൃഷ നായികയാക്കുന്നത്തും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും നല്ല സംവിധായകന്മാരില് ഒരാളാണ് ജീത്തു ജോസഫ്. ലെജന്‍ഡറി സ്റ്റാറെന്നാണ് മോഹന്‍ലാല്‍. ഇരുവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നെന്നും മോഹന്‍ലാലിനും ജീത്തു ജോസഫിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് തൃഷ ട്വീറ്റ് ചെയ്തു. ഹോയ് ജൂഡിനു ശേഷം തൃഷ മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് റാം. ഹീ ഹാസ് നോ ബൗണ്ടറീസ് എന്ന ടാഗ് ലൈനോടെയാണ് പുറത്തു വന്ന ടൈറ്റില്‍ പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷ ജനിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: