തന്റെ മകന് അപ്പുവിന് (പ്രണവ് മോഹന്‍ലാല്‍) ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍ വായനയും യാത്രയുമാണെന്നും അവന്റെ ലൈബ്രറിയിലെ പുസ്തക ശേഖകരണം കണ്ട് ആദരവും അസൂയയും തോന്നിയിട്ടുണ്ടെന്നും നടന് മോഹന്‍ലാല്‍. മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ കോളത്തിലാണ് മോഹന്‍ലാല്‍ ഈ കാര്യങ്ങള്‍ എഴുതിയത്.
സവര്‍ക്കറും രമണമഹര്ഷിയുമടക്കമുള്ളവര് അപ്പുവിന്റെ ലൈബ്രറിയിലുണ്ട്. ജിദ്ദു കൃഷ്ണമൂര്‍ത്തിയും യുജി കൃഷ്ണമൂര്‍ത്തിയും ബ്രൂസ് ചാറ്റ്വിനും പീറ്റര്‍ മാത്തിസനും പുറമേ അഘോരികളുടെ ജീവിതം വരെ അവന്റെ പുസ്തക ശേഖരത്തില്‍ ഇടം നേടിയിട്ടുണ്ട്.
മകന്റെ യാത്രകളെക്കുറിച്ച് വാചാലനായ മോഹന്‍ലാല്‍ അവന്റെ യാത്രകള്‍ വിദൂരവും ദുര്‍ഘടവുമാണെന്ന് കൂട്ടിച്ചേര്‍ത്തു. ഋഷികേശ്, ജോഷിമഠ്, ഹരിദ്വാര്‍, പൂക്കളുടെ താഴ്വര, ആംസ്റ്റര്‍ഡാം, പാരിസ്, നേപ്പാളിലെ പൊഖാറ, വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി എന്നിവിടങ്ങളിലെല്ലാം അവന് യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രയിലൂടെയെല്ലാം അവന് എന്താണ് അന്വേഷിക്കുന്നതെന്ന് താന്‍ ചോദിച്ചിട്ടില്ല. അവന് പറഞ്ഞിട്ടുമില്ല.
അവന്റെ അന്വേഷണം പറഞ്ഞുമനസ്സിലാക്കാന്‍ സാധിക്കുമായിരിക്കില്ല. അവനിപ്പോഴും യാത്രയും വായനയും തുടരുകയാണെന്നും മോഹന്‍ലാല്‍ കുറിച്ചു. പണം കുറച്ച് ചെലവാക്കിയാണ് പ്രണവ് ജീവിക്കുകയെന്നും ബസിലും ട്രെയിനിലുമാണ് യാത്ര ചെയ്യുന്നതെന്നും ഏറ്റവും കുറഞ്ഞ വാടകയുള്ള മുറികളിലാണ് താമസിക്കുകയെന്നും മോഹന്‍ലാല്‍ കുറിച്ചു. അധികം ലഗേജുകള്‍ ഇല്ല എന്നതാണ് പുതിയ തലമുറയുടെ ഗുണമെന്നും അവരുടെ ജീവിതം സങ്കീര്‍ണമല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: