എല്ലായിടത്തും നിറയുന്ന എല്ലാമറിയുന്ന ശക്തി ചൈതന്യമാണ് ചാമുണ്ഡാദേവിയെന്ന് മഹാദേവീ ഭാഗവതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദേവീ മാഹാത്മ്യത്തിലും ചാമുണ്ഡിയെ വര്‍ണിക്കുന്നു.
ദുര്‍ഗാദേവിയുടെ പുരികക്കൊടിയില്‍ നിന്ന് പിറവിയെടുത്തതാണ് രൗദ്രഭാവമാര്‍ന്ന ചാമുണ്ഡാ ദേവി അഥവാ ചാമുണ്ഡി. ചണ്ഡന്‍, മുണ്ഡന്‍ എന്നീ അസുരന്മാരെ വധിക്കുകയായിരുന്നു ചാമുണ്ഡിയുടെ നിയോഗം.
ഇതേ മഹാകാളി തന്നെ രക്തബീജനെ വധിച്ചതിനാല്‍ രക്തചാമുണ്ഡിയെന്നും അറിയപ്പെട്ടു. രുരു എന്ന അസുരനെ നിഗ്രഹിക്കാനിടയായ കഥയും ചാമുണ്ഡിയുടെ അവതാരത്തിന് ഐതിഹ്യമായി പറയുന്നു. ചര്‍മവും മുണ്ഡുവും ത്രിശൂലവും കൊണ്ട് വേര്‍പെടുത്തി രുരുവിനെ ദേവി നിഗ്രഹിച്ചു. ചര്‍മവും മുണ്ഡുവും എടുത്ത് രുരുവിനെ വധിച്ച ദേവി ചാമുണ്ഡിയായി മാറി.
കേരളത്തില്‍ തിരുമാന്ധാംകുന്നിലും കൊടുങ്ങല്ലൂരിലുമുള്ള കാളീ പ്രതിഷ്ഠ രുരുജിത് വിധാനത്തില്‍ ഉള്ളതാണ്. ഭഗവതിയുടെ ഏഴു ഭാവങ്ങളായ സപ്തമാതാക്കളില്‍ പ്രധാനം ചാമുണ്ഡി തന്നെ. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ തവിട്ടു മുത്തിയാണ് ചാമുണ്ഡാ ദേവി.
എല്ലായിടത്തും നിറയുന്ന എല്ലാമറിയുന്ന ശക്തി ചൈതന്യമാണ് ചാമുണ്ഡാ ദേവിയെന്ന് മഹാദേവീ ഭാഗവതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദേവീ മാഹാത്മ്യത്തിലും ചാമുണ്ഡിയെ വര്‍ണിക്കുന്നു.
ഉത്തര മലബാറിലെ തെയ്യങ്ങള്‍ക്കിടയിലും പ്രസിദ്ധമാണ് ചാമുണ്ഡി തെയ്യം കൈതചാമുണ്ഡി തെയ്യം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ദേവി. അസുരന്മാരെ നിഗ്രഹിക്കുന്നുവെന്നതിന് പ്രതീകാത്മകമായി തെയ്യം ക്ഷേത്രത്തില്‍ നിന്നിറങ്ങി കൈതക്കാടുകളില്‍ എത്തി കൈതകള്‍ വെട്ടിയറുക്കുന്നു. കൈതവെട്ടുന്ന തെയ്യമെന്ന അര്‍ഥത്തിലാണ് തെയ്യം കൈതചാമുണ്ഡിയെന്ന് പ്രസിദ്ധമായത്. ദേവിയുടെ പ്രതിപുരുഷനായ തെയ്യം കലിയടങ്ങാതെ ഉറഞ്ഞു തുള്ളിയോടുമ്പോള്‍ ഗ്രാമീണര്‍ വിളക്കുവെച്ച് വണങ്ങും. കൈത വെട്ടിയെടുത്തു തിരികെയോടുന്ന തെയ്യം ക്ഷേത്രത്തിലെത്തി തുടര്‍ ചടങ്ങുകള്‍ക്ക് ശേഷമാണ് ശാന്തമാകുന്നത്. ശിവശക്തി ചൈതന്യത്തിന്റെ സങ്കലനമാണ് കൈത ചാമുണ്ഡി .
ഇരിട്ടി, തില്ലങ്കേരി, പാടിച്ചാല്‍, ഈയങ്കോട്, വയല്‍തിറ മഹോത്സവത്തിന് കെട്ടിയാടുന്ന കൈത ചാമുണ്ഡി തെയ്യം പ്രസിദ്ധമാണ്.
മൂന്ന് ഭാവങ്ങളില്‍ പരാശക്തി ആരാധിക്കപ്പെടുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. രക്തചാമുണ്ഡി, ബാലചാമുണ്ഡി, ചാമുണ്ഡാദേവി എന്നീ മൂന്നു ഭാവങ്ങളില്‍ ദേവി ഇവിടെ ആരാധിക്കപ്പെടുന്നു. ആ കോവിലിലെ പ്രധാന മൂര്‍ത്തി ശ്രീ ചാമുണ്ഡിയാണ്. ഇവിടുത്തെ പ്രധാന ചടങ്ങുകളിലൊന്നാണ് ‘സത്യം ചെയ്യിക്കല്‍’. കുറ്റാരോപിതരായ വ്യക്തികള്‍ ദേവിയുടെ മുമ്പില്‍ സത്യം ചെയ്യും. നിരപരാധികളെങ്കില്‍ ദേവി അവരെ രക്ഷിക്കും. അല്ലെങ്കില്‍ ദേവീ കോ പത്തിന് ഇരയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: