സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര് ‘ എന്ന ആക്ഷൻ എന്റർടൈനർ ചിത്രത്തിന്റെ കേരളാ വിതരണ അവകാശം സ്പാർക്ക് പിക്ചേഴ്സ് കരസ്ഥമാക്കി. ചിത്രത്തിന്റെ മലയാളം ഫസ്റ്റ് ലുക്ക് നിർമ്മാതാക്കൾ ഇന്ന് പുറത്തു വിട്ടു. മധ്യ വേനൽ അവധി കാലത്താണ് സിനിമയുടെ റിലീസ് . മാധവൻ പ്രധാന വേഷത്തിലെത്തിയ ‘ ഇരുതി സുട്ര് ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര.
എയർ ഡെക്കാൺ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ കഠിന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപർണ മുരളിയാണ് നായിക.
ജാക്കി ഷറഫ്, മോഹൻ ബാബു, കരുണാസ്, പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറ. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. 2ഡി എന്റർടൈൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: