കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു (54) കോഴിക്കോട്ട് അന്തരിച്ചു. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാല യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായും, ദേശാഭിമാനി ദിനപത്രം- വാരികയില്‍ സഹപത്രാധിപരായും, സമകാലികം മലയാളം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
നിരവധി പുസ്തകങ്ങള്‍ രചിക്കുകയും വിവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: