തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി നെടുമങ്ങാട് താലൂക്ക് എന്ന പേരില്‍ നടത്തിയ പ്രതിഷേധറാലിയിലും മനുഷ്യാവകാശ സമ്മേളനത്തിലും രാജ്യദ്രോഹമുദ്രാവാക്യങ്ങളും പ്രസംഗങ്ങളും. നെടുമങ്ങാട് എംഎല്‍എ സി. ദിവാകരന് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലാണ് ദേശീയഗാനത്തെ അവഹേളിക്കുകയും രാജ്യവിരുദ്ധപരാമര്ശങ്ങള് നടത്തുകയും ചെയ്തത്. അരുവിക്കര എംഎല്‍എ ശബരിനാഥ്, നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് എന്നിവര്‍ വേദിയില്‍ ഇരിക്കെയാണ് മുഖ്യപ്രഭാഷകനായ കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി രാജ്യദ്രോഹപരമായ പ്രസംഗം നടത്തിയത്.
മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറയുന്നവര്‍ ദേശീയഗാനത്തിലെ മൂന്നാമത്തെ വരിയായ പഞ്ചാബ് സിന്ധ് ഗുജറാത്ത് എന്ന് പറയുന്ന വരികള്‍ ഉച്ചരിക്കുന്നത് എന്തിനെന്നും ആ മൂന്നാമത്തെ വരി എടുത്തുമാറ്റണമെന്നും പറഞ്ഞു. സിന്ധ് പാക്കിസ്ഥാന് പ്രവിശ്യയാണെന്നും ആ പദം ഉച്ചരിക്കാന്‍ ഒരവകാശവും ഇന്ത്യക്കാരായവര്ക്കില്ലെന്നും പറഞ്ഞു. രാജ്യവിരുദ്ധ പരാമര്‍ശങ്ങളും ഭരണഘടനാവിരുദ്ധ പ്രഖ്യാപനങ്ങളും തൊണ്ടപൊട്ടുമാറ് അലറിവിളിച്ച് പറയുമ്പോഴും സമ്മേളനത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
ശനിയാഴ്ച വൈകിട്ട് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ വാളിക്കോട് കേന്ദ്രീകരിച്ചപ്പോള്‍ മുതല്‍ നെടുമങ്ങാട് പ്രദേശം ഗതാഗതക്കുരുക്കില്‍പ്പെട്ടു. തിരുവനന്തപുരത്തേക്ക് പോകേണ്ട യാത്രക്കാരും ട്രാന്‍സ്പോര്‍ട്ട് ബസും പഴകുറ്റി ഭാഗത്ത് മണിക്കൂറുകള്‍ കാത്തുകിടന്നു. ഇതേസമയം രോഗിയെ കയറ്റി കൊണ്ടുവരാന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ പരിസരത്തു നിന്നെത്തിയ ആഞ്ജനേയ ട്രസ്റ്റ് ആംബുലന്‍സിന്റെ ഗ്ലാസ് ജാഥയിലുണ്ടായിരുന്നവര്‍ അടിച്ചു തകര്‍ത്തു. പോലീസ് ഉടന്‍ ആംബുലന്‍സ് ഡ്രൈവറെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നിട്ടും അക്രമം നടത്തിയവര്‍ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല. മണിക്കുറുകളോളം നെടുങ്ങാട് കച്ചേരി ജംഗ്ഷനിലേക്കും ചന്തമുക്കിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ പാതിവഴിയില്‍ ആളിറക്കി സ്റ്റാന്റിലെത്താന്‍ കാത്തുകിടന്നു.
സംരക്ഷണ സമിതി ചെയര്മാന് ആബിദ് മൗലവി അല്‍ഹാദി അധ്യക്ഷതവഹിച്ച ചടങ്ങില്‍ അര്‍ഷദ് മുഹമ്മദ് നദ്വി, പനയമുട്ടം അന്‍സര്‍, പനവൂര്‍ സഫീര്‍ ഖാന് മന്നാനി, പി.എസ്. പ്രശാന്ത് എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: