ഹൗറ: വിവേകാനന്ദ ജയന്തി ദിനത്തില്‍ ബേലൂര്‍ മഠത്തില്‍ സ്വാമി വിവേകനന്ദനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ തന്നെ പ്രധാനമന്ത്രി വിവേകാനന്ദന് സ്ഥാപിച്ച ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കഴിഞ്ഞ ദിവസം മഠത്തിലെത്തിയ പ്രധാനമന്ത്രിയെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദജി മഹാരാജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സന്യാസിമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന മുതിര്‍ന്ന സന്യസിയായ സമരാനന്ദജിയെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ ബേലൂര്‍ മഠത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രിമാരില്‍ പലരും ബേലൂര്‍ മഠം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മഠത്തില്‍ താമസിക്കുന്നത് എന്ന് മഠം അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: