സിനിമ പ്രൊമോഷന് വേണ്ടി ജെഎന്‍യു തുക്ടെ ഗാങ്ങിന്റെ സമരവേദി ദീപിക പദുക്കോണ്‍ ഉപയോഗിച്ചത് വളരെ വിവാദങ്ങള്‍ ഇടയാക്കിയിരുന്നു. അതിനാല്‍ ചപ്പാക്ക് റിലീസ് ചെയ്ത ഈ വെള്ളിയാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ടായിരുന്നു. വെള്ളിയാഴ്ച റിലീസിനിരുന്ന സിനിമക്ക് പരസ്യത്തിനായി തുക്ടെക്കാരുമായി വേദിപങ്കിട്ട ദീപിക തന്റെ സിനിമക്ക് ചുരുങ്ങിയത് അവരുടെ പിന്തുണയെങ്കിലും പ്രതീക്ഷിച്ചു കാണണം.
എന്നാല്‍ നിരാശിക്കാനെ പദുക്കോണിന് വകയുള്ളു. വെറും 4.75 കോടി രൂപയാണ് ചപ്പാക്കിന് ആദ്യ ദിനം നേടാനായത്. പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ ചപ്പാക്കിനായില്ലാ എന്നതാണ് വാസ്തവം. 5 മുതല്‍ 7 കോടി വരെ ആദ്യ ദിവസം ചപ്പാക്ക് നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനൊപ്പം പ്രദര്‍ശനത്തിനെത്തിയ അജയ് ദേവഗണിന്റെ താനാജി ദ അണ്‍സങ് വാരിയര്‍ ആദ്യദിനം തന്നെ നേടിയത് 15. 10 കോടി രൂപയാണ്. 10 കോടിയാണ് താനാജി കളക്ഷന്‍ പ്രതീക്ഷിച്ചിരുന്നത്.
ചിത്രത്തിലെ നായിക എന്നതിനപ്പുറം ചപ്പാക്കിന്റെ നിര്‍മാതാവ് കൂടിയാണ് ദീപിക. അതിനാല്‍ തന്നെ ചിത്രം പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാത്തത് ദീപികയെ കൂടുതല്‍ നിരാശപ്പെടുത്തും. മഘ്ന ഗുല്‍സറാണ് ചപ്പാക്ക് സംവിധാനം ചെയ്തിരിക്കുന്നത്.
മറാത്താ സാമ്പ്രാജ്യ സ്ഥാപകന്‍ ഛത്രപത് ശിവജി മഹാരാജിന്റെ സൈന്യാധിപന് താനാജി മാലുസാരെയുടെ കഥപറയുന്ന ചിത്രമാണ് താനാജി.ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദേവഗണിന്റെ ഭാര്യ കാജോള്‍ ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായ സാവിത്രി ബായിയായി എത്തുന്നു. സൂപ്പര്‍ താരം സെയ്ഫ് അലി ഖാനാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ഛത്രപതി ശിവാജി മഹാരാജായി എത്തുന്നത് പ്രമുഖ മറാത്തി കലാകാരന് ശരദ് കേല്‍ക്കര്‍ ആണ്. അജയ് ദേവഗണിനോടൊപ്പം ഭൂഷണ് കുമാറും കിഷന് കുമാറും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: