ന്യൂദല്‍ഹി : ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. കഴിഞ്ഞദിവസം മൂന്നുപേരെ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിലെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
അതേസമയം ജെഎന്‍യുവിഷയത്തില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആദ്യം ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. ഉച്ചക്ക് ശേഷം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: