ന്യൂദല്‍ഹി: ജെഎന്‍യുവിലെ ആക്രമങ്ങള്‍ക്ക് കാരണം ചിലര്‍ക്ക് സര്‍വകലാശാലയിലെ പരിഷ്ക്കരണങ്ങള്‍ ഇഷ്ടപ്പെടാത്തതുകൊണ്ടെന്ന് ജെഎന്‍യു വിസി ജഗദീഷ്. എം. കുമാര്‍. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അക്രമമുണ്ടാക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളില്‍ ഒരുവിഭാഗം സംഘര്‍ഷമുണ്ടാക്കി. സെര്‍വര്‍ റൂം തകര്‍ത്ത് ഡേറ്റാ കേബിളുകള്‍ മുറിച്ചു. മുഖം മറച്ചെത്തിയ അക്രമികളാണ് ഇതെല്ലാം ചെയ്തത്. ജെഎന്‍യുവില്‍ നടപ്പാക്കിയ പരിഷ്ക്കരണങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ജെഎന്‍യുവില്‍ വീഴ്ച സംഭവിച്ചിട്ടില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അക്രമമുണ്ടാക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല. അക്രമത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പങ്കുതെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും വിസി പറഞ്ഞു.
വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും വിസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: