തിരുവനന്തപുരം: പൗരത്വ നിയമത്തിലെ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആസമില്‍ പോയാല്‍ അന്യനാകുമെന്നും കേരളത്തില്‍ അംബിയാണെന്നുമാണ് സന്ദീപ് പരിഹസിച്ചത്.
ആസമില്‍ നടത്തിയ പ്രസംഗത്തില്‍ പൗരത്വ നിയമത്തെ യെച്ചൂരി അനുകൂലിച്ചിരുന്നു. ഇവിടെ നിയമത്തെ എതിര്‍ക്കുമ്പോഴാണ് സിപിഎം അസമില്‍ പൗരത്വ നിയമത്തെ അനുകൂലിച്ചത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ നടന്ന ചര്‍ച്ചയിലാണ് സിപിഎമ്മിന്റെ ഈ സംസ്ഥാനം മാറിയുള്ള അന്യന്-അംബി മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോഡറിനെ പരിഹസിച്ചത്.
പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിലും സിപിഎമ്മിലും സമരം ചെയ്യാന്‍ ആളില്ലാത്തത് കൊണ്ട് പല്ളിയില് നിസ്ക്കാരത്തിന് വരുന്ന മുഴുവന്‍ മുസ്ലീം സഹോദരങ്ങളും തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. എന്‍ആര്‍സി വരുന്നതിന്റെ പേരില്‍ കേരളത്തിലും ആസമില്‍ ആരും ആത്മഹത്യ ചെയ്തില്ല. എന്നാല്‍ ഇരുമുന്നണികളും ചേര്‍ന്ന് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.
2003 ഡിസംബര്‍ 18ലെ രാജ്യസഭയിലെ മന്മോഹന് സിങിന്റെ അഭ്യാര്‍ഥന ചൂണ്ടിക്കാട്ടിയും സന്ദീപ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. വിഭജനത്തിനു ശേഷം ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഇന്ത്യയിലേക്ക് അഭയം തേടി എത്തിയിട്ടുണ്ട്. അവര്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് വിശാലമായി ചിന്തിച്ച് നിയമത്തില്‍ ഇളവ് വരുത്തേണ്ടത് ഇന്ത്യയുടെ ധാര്‍മ്മികമായ കടമയാണ് എന്നായിരുന്നു മന്മോഹന് സഭയില്‍ അന്ന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: