കോഴിക്കോട്: ദേശീയ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ബിജെപി സംഘടിപ്പിക്കുന്ന സമ്പര്‍ക്കയജ്ഞത്തിന് തുടക്കമായി. സമ്പര്‍ക്കയജ്ഞത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഡോ.എം.ജി.എസ്. നാരായണനെയും എം.ടി. വാസുദേവന്‍ നായരെയും സന്ദര്‍ശിച്ച് ലഘുലേഖ നല്കി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. വേലായുധന്നിര്വ്വഹിച്ചു.
വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും വീട്ടിലെത്തിയാണ് സമ്പര്‍ക്കത്തിന് തുടക്കമിട്ടത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്നും യാഥാര്‍ത്ഥ്യം മനസ്സിലാക്കി സത്യത്തിനൊപ്പം നില്‍ക്കണമെന്നും പി.എം. വേലായുധന് അഭിപ്രായപ്പെട്ടു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്, ട്രഷറര്‍ ടി.വി. ഉണ്ണികൃഷണന്, കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.
ജനുവരി മൂന്ന് മുതല്‍ 10 വരെയാണ് ഗൃഹസമ്പര്‍ക്കം നടത്തുന്നത്. വിവിധ മോര്‍ച്ചകളുടെയും സെല്ലുകളുടെയും ഭാരവാഹികളാണ് സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കുന്നത്. പൗരത്വനിയമ ഭേദഗതി അംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഒരു കോടി കത്തയക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് ഇ-മെയില്‍ സന്ദേശങ്ങളും പോസ്റ്റുകാര്‍ഡുകളും അയക്കും. നിയോജകമണ്ഡലങ്ങളില്‍ നൂറ് കുടുംബയോഗങ്ങളൂം സംഘടിപ്പിക്കും. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണം, കൂട്ടയോട്ടം, സംവാദസദസ്സുകള്‍, ജനജാഗ്രതാസമ്മേളനങ്ങള് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: