കോഴിക്കോട്: റിട്ട. അധ്യാപകന് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. നരിക്കുനി വിളപ്പില്‍ മീത്തല്‍ മുഹമ്മദലി (63) ആണ് വീടിനടുത്തുള്ള കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും വീട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ട്.
തന്റെ വിലപ്പെട്ട രേഖകള്‍ കൈമോശം വന്നൂവെന്നും വേസ്റ്റ് പേപ്പറിന്റെ കൂടെയാണ് പോയതെന്നും കുറിപ്പില്‍ പറുന്നു. മാത്രമല്ല തനിക്ക് വൈറസ് ബാധ ഏറ്റൂവെന്നും മുഹമ്മദലി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെങ്ങോട്ട് പൊയില്‍ സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനായിരുന്ന മുഹമ്മദാലിക്ക് മൂന്നു മക്കളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: