മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റിനു ഇന്നലെ തുടക്കമായി. രാവിലെ 10 മുതല്‍ മാസ്ക്കറ്റ് ഹോട്ടലില്‍ ആണ് പരിപാടി. സംവിധായകരായ ദേവേന്ദ്രപ്രസാദ്, പ്രിയനന്ദനന്, സജിന്‍ ബാബു, ദേവദാസ് കല്ലുരുട്ടി, മോനി ശ്രീനിവാസന് തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം ചിത്രങ്ങളുമായി ഫിലിം മാര്‍ക്കറ്റില്‍ പങ്കെടുത്തത്.
രാജീവ് രഘുനന്ദന് (വിസ്റ്റാ ഇന്ത്യ ഡിജിറ്റല്‍ മീഡിയ), ജൂഡി ഗ്ലാഡ്സ്റ്റന്‍ (എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍), രാധാകൃഷ്ണന് രാമചന്ദ്രന് (സ്റ്റുഡിയോണ്‍ മോജോ സി ഇ ഒ), പിനാഗി ചാറ്റര്‍ജി (ഗോക്വസ്റ്റ് മീഡിയ വെഞ്ചേഴ്സ്), സുചിത്ര രാമന് (ടെക് ജി തിയേറ്റര്‍), ജിബ്നു ജെ ജേക്കബ് (വിന്റീല്‍സ് ഡിജിറ്റല്‍) തുടങ്ങിയവര്‍ ഈ ചിത്രങ്ങളുടെ മാര്‍ക്കറ്റിങ് സംബന്ധിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു. ഡിസംബര്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: