ആട് 2 എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘തൃശൂര്‍ പൂരത്തിന്റെ’ ട്രൈലര്‍ പുറത്ത്. റീലിസ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ട് വന്‍സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രൈലറിനു ലഭിച്ചത്. കഴിഞ്ഞ് ദിവസം ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രൈലര്‍ എത്തിയിരിക്കുന്നത്.
തന്റെ മറ്റു ചിത്രങ്ങളിലേത് പോലെ വേറിട്ട കഥാപാത്രമാണ് ‘തൃശൂര്‍ പൂരം’ എന്ന ചിത്രത്തിലും ജയസൂര്യ കൈകാര്യം ചെയ്യുന്നത്. ‘പുള്ള് ഗിരി’ എന്ന തെരുവ് ഗുണ്ടയായി ആണ് താരം ചിത്രത്തില്‍ എത്തുന്നത്. കട്ടതാടിയോടുകൂടി മാസ്സ് ലുക്കിലുള്ള ജയസൂര്യയെ ട്രൈലറില്കാണാം. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ‘തൃശൂര്‍ പൂരത്തില്‍’ ജയസൂര്യയുടെ നായികയായി എത്തുന്നത് സ്വാതി റെഡ്ഡിയാണ്.
കാക്ക കാക്ക, ഗജിനി, ഇരുമുഖന്, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. രതീഷ് വേഗ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് തൃശൂര്‍ പൂരം. ഡിസംബര്‍ 20ന് പുറത്തിറങ്ങുന്ന സിനിമയില്‍ തനി തൃശൂര്‍ ജീവിതമാണ് പ്രതിപാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: