ഇരുപത് വര്‍ഷത്തിനു ശേഷം സിനിമ ജീവിതത്തില്‍ നിന്ന് മൂന്ന് മാസത്തെ ഇടവേളയെടുക്കാന്‍ തീരുമാനിച്ച് നടനും സംവിധായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്. ‘അയ്യപ്പനും കോശിയും’ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ പാക്കപ്പ് ഇന്നായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ്. മൂന്ന് മാസത്തെ ഒഴിവുകാലത്തിന്റെ കാരണവും വ്യക്തമാക്കന്‍ നടന് മറന്നില്ല.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ ഒന്നായ ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനുവേണ്ട തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ ഇടവേളയെന്ന് പൃഥ്വിരാജ്. ‘ഈ ഇടവേള എന്നെ സന്തോഷിപ്പിക്കുമോ എന്നറിയില്ല’, എന്നാല്‍ വീട്ടിലുള്ള രണ്ട് പെണ്ണുങ്ങളെ ഈ തീരുമാനം ഏറെ സന്തോഷിപ്പിക്കുമെന്നും പൃഥ്വിരാജ് കുറിച്ചു. എന്നാല്‍, മൂന്ന് മാസം ചിത്രീകരണത്തിന്റെ ഭാഗമാവാതെയിരിക്കുക എനിക്ക് വിദൂരമായ ഒരു ഓര്‍മ്മയാണെന്നും അദേഹം പറയുന്നു.
തുടര്‍ന്ന് 20ാം തീയതി റീലിസിനൊരുങ്ങുന്ന് തന്റെ പുതിയ ചിത്രമായ ‘ഡ്രൈവിംഗ് ലൈസന്‍സി’നെ കുറിച്ചും താരം പരാമര്‍ശിക്കുന്നു. ഇത്രനാളത്തെ കരിയറില്‍ മുഖ്യധാരയില്‍ നിന്ന് ഞാന്‍ ഭാഗമായ ഏറ്റവും കൗതുകകരമായ തിരക്കഥയാണ് ആ ചിത്രത്തിന്റേതെന്നും അദേഹം കുറിച്ചു. താരത്തിന്റെ ഈ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രയങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ടെന്ന് പോസ്റ്റിന്റെ കമന്റെുകളില്‍ നിന്നും വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: