കണ്ണൂര്‍: കേരളത്തിന്റെ അന്‍സുമോള്‍ ബെന്നി, അഞ്ജു സാബു, പി .എം. അനശ്വര എന്നിവര്‍ ദേശീയ വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
48 കിലോ ലൈറ്റ് ഫ്ളൈ മത്സരത്തില്‍ അസമിന്റെ പ്രിയ ഗോര്ഹിനെ 5-0 ന് തോല്‍പ്പിച്ചാണ് അഞ്ജുസാബു ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. അന്‍സുമോള്‍ ബെന്നി 69 കിലോ വെല്‍ട്ടര്‍ വിഭാഗത്തില്‍ ബോക്സിംഗ് ഫെഡറേഷന് ലഡാക്കിന്റെ ഫറീന ലയാസിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. അന്‍സുമോള്‍ ആറ്റിങ്ങല്‍ സ്പോര്‍ട്സ് കൗണ്‍സിലിലെ പരിശീലകയാണ്. 81 കിലോ പ്ലസ് വിഭാഗത്തില്‍ കേരളത്തിന്റെ പി.എം. അനശ്വര യുപിയുടെ ഹിമാനി റാണയെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
81 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ ശീതള്‍ ഷാജി, 54 കിലോ വിഭാഗത്തില്‍ നിസയ് ലെയ്സി തമ്പി എന്നിവര്‍ ഇന്നലെ പരാജയപ്പെട്ടു.48 കിലോ വിഭാഗത്തില്‍ ആര്‍തി(ഹരിയാന), ആര്‍ജു (ഡല്‍ഹി), കെ. ബിനദേവി(ആള് ഇന്‍ഡ്യാ പോലീസ്), 51 കിലോവില് രിതുഗ്രേവാള് (ഹരിയാന), രമ്യഗുഡുരു (ആന്ധ്രാ പ്രദേശ്), ദീപാ കുമാരി (മധ്യപ്രദേശ്), വന്‍ലാല്‍ ദുവാട്ടി (ആള് ഇന്‍ഡ്യാ പോലീസ്), 54 കിലോ ദര്‍ശന (ഹരിയാന), ഗായത്രി (ഉത്തരഖണ്ഡ്), മഞ്ജു ബസുമന്ട്രി (ആസാം), മീനാക്ഷി (റെയില്‍വേ), 57 കിലോ വിഭാഗത്തില്‍ മന്ദീപ് കൗര്‍ സന്ദു (പഞ്ചാബ്), ഹേമധനു (ഉത്തരഖണ്ഡ്), ടി.ജി. ലാല്റേംറുതി (മിസോറാം), സാക്ഷി (ഹരിയാന) എന്നിവരും 64 കിലോ വിഭാഗത്തില്‍ ആരാധന പട്ടേല്‍ (യുപി), അന്‍കുഷിത ബോറോ (അസം) എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ക്വര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: