മൂന്നാം പാനിപത് യുദ്ധത്തെ ആസ്പദമാക്കി അഷോക് ചക്രധാറിന്റെ തിരക്കഥയില്‍ അഷുതോഷ് ഗൗരിക്കര്‍ സംവിധാനം ചെയ്ത് അര്ജ്ജുന് കപൂര്‍ നായകനായി എത്തുന്ന പാനിപത് നാളെ പ്രദര്‍ശനത്തിനായി തീയറ്റുകളില്‍ എത്തും. അഫ്ഗാന് രാജാവ് അഹ്മദ് ഷാ അബ്ദാലിക്കെതിരെ 1761 ല്‍ മറാത്താ സൈന്യത്തെ നയിച്ച ദിവാന് സദാശിവ റാവുവിന്റെ കഥ പറയുന്ന ചിത്രത്തില്‍ സദാശിവറാവുവായി അര്ജ്ജുന് കപൂറും അബ്ദാലിയായി സഞ്ചയ് ദത്തും എത്തുന്നു. ക്രിതി സനോന്‍ ആണ് നായിക.
എഴുപത് കോടി മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിച്ചിക്കുന്നത് സുനിതാ ഗൗരിക്കറും രോഹിത് ഷെലാത്ക്കറും ചേര്‍ന്നാണ്. റിലയന്‍സ് എന്റെറ്റൈമെന്റ്സ് ആണ് ചിത്രത്തെ സക്രീനില്‍ എത്തിക്കുന്നത്. ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മലയാളിയായ സി.കെ മുരളീധരനാണ്. ജാവേദ് അക്തറിന്റെ വരികള്‍ക്ക് അജയും അതുലും ചേര്‍ന്ന് ഈണം നല്കിയിരിക്കുന്നു. സപ്നാഹേ സച് ഹേ, മന് മേന്‍ ശിവ, മര്‍ദ് മറാത്താ എന്നീ ഗാനങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ചരിത്രാസ്പദമായി ജോധാ അക്ബര്‍, മോഹന്ജദാരോ എന്നീ സിനിമകള്‍ ഒരുക്കിയ അഷുതോഷ് ഗൗരിക്കറിന്റെ ഒമ്പതാമത്തെ ചിത്രമാണിത്. ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്, മണികര്‍ണിക ദ ക്വീന്‍ ഓഫ് ത്സാന്‍സി, പിഎം നരേന്ദ്രമോദി എന്നീ ദേശീയത ആധാരമാക്കി ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ വന്‍നേട്ടം കൊയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: