ശബരിമല: ശബരിമലയില്‍ ഏറ്റവും കഠിനമേറിയ ജോലി ചെയ്യുന്നവരാണ് ഡോളിത്തൊഴിലാളികള്‍. പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും അവശരായവരെയും അംഗവൈകല്യമുള്ളവരെയും വഹിച്ച് ശരണപാതയിലെ തിരക്കിനിടയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍.
ഡോളിയില്‍ ആള്‍ക്കാരെ ചുമന്ന് മലകയറുക, പിന്നെ ഇറങ്ങുക. കാണുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും അതികഠിനമാണ് ജോലി. ഒരു തീര്‍ഥാടകനെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും, തിരികെയുമെത്തിക്കാന് 3600 രൂപയാണ് കൂലി.
ഒരു ഭാഗത്തേക്ക് മാത്രമാണെങ്കില്‍ 2200 രൂപ. തീര്‍ഥാടകനെ സന്നിധാനത്തെത്തിച്ച് ദര്‍ശന ശേഷം സുരക്ഷിതമായി തിരികെ പമ്പയിലെത്തിക്കുമ്പോള് 200 രൂപ ദേവസ്വം ബോര്ഡിലടയ്ക്കണം. ഏറ്റവും കഠിനമായ ജോലി ചെയുന്ന ഇവര്‍ക്ക് താമസ സൗകര്യം പോലുംഏര്പ്പാടാക്കിയിട്ടില്ല.
വണ്ടിപ്പെരിയാറിലെ തോട്ടം തൊഴിലാളികളും, ശബരിമലയ്ക്ക് സമീപത്ത് അട്ടത്തോട്ടിലുള്ളവരും, തമിഴ്നാട്ടില്‍ നിന്നുള്ളവരുമാണ് ഡോളി തൊഴിലാളികളിലേറെയും. ഒരിക്കല്‍ 1200 പേര് വരെ ജോലി ചെയ്തിരുന്നു. ഇന്ന് 600 ഓളം പേര് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: